സംസ്ഥാനത്ത് സ്വർണവില താഴേക്ക്; പവന് 440 രൂപ കുറഞ്ഞു

MARCH 11, 2026, 7:22 AM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് ഉച്ചയ്ക്കുശേഷം 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,915 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 440 രൂപ ഇടിഞ്ഞ് 1,19,320 രൂപയായി.

ജനുവരിയിൽ രേഖപ്പെടുത്തിയ സർവകാല ഉയർന്ന നിരക്കായ പവന് 1,31,160 രൂപയിൽ നിന്ന് വില താഴെയെത്തുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസകരമാണ്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് സ്വർണവില ഉയരുമെന്നായിരുന്നു വിപണി വിലയിരുത്തൽ. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങളും ഡോളറിന്റെ ശക്തിയും സ്വർണവിലയിൽ സ്വാധീനം ചെലുത്തിയെന്നാണ് വിലയിരുത്തൽ.

സാധാരണയായി യുദ്ധസാഹചര്യങ്ങളിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിനുള്ള ആവശ്യം കൂടുകയും വില ഉയരുകയും ചെയ്യാറുണ്ട്. ഇറാൻ–ഇസ്രായേൽ സംഘർഷവും ലബനൻ അതിർത്തിയിലെ സംഘർഷാവസ്ഥയും എണ്ണവിലയെയും ആഗോള വിപണിയെയും ബാധിച്ചിട്ടുണ്ടെങ്കിലും, അമേരിക്കൻ ഡോളറിന്റെ മൂല്യം ഉയർന്നതും വിവിധ രാജ്യങ്ങൾ പലിശനിരക്കുകളിൽ വരുത്തിയ മാറ്റങ്ങളും ഇപ്പോഴത്തെ വില ഇടിവിന് കാരണമായതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam