ന്യൂ ജേഴ്‌സിയിൽ 'ആഘോഷം' സിനിമയുടെ പ്രത്യേക പ്രദർശനം: സംഘാടകരായി ഇന്ത്യൻ കോൺസുലെറ്റും ഫൊക്കാനയും

MARCH 11, 2026, 12:40 PM

ന്യൂ ജേഴ്‌സി : ഇന്ത്യൻ കോൺസുലെറ്റ് ഇന്ത്യയിലെ വിവിധ ഭാഷകളിൽ ഉള്ള മൂവികളെയും പ്രൊമോട്ട് ചെയ്യുക എന്ന ലക്ഷ്യത്തോട് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഫൊക്കാനയുമായി സഹകരിച്ചു 'ആഘോഷം' സിനിമയുടെ പ്രത്യേക പ്രദർശനം സഘടപ്പിക്കുന്നു. ഈ അവസരത്തിൽ ഇന്ത്യൻ കോൺസുലെറ്റിലെ പ്രമുഖരും, ഫൊക്കാനായുടെ ഭാരവാഹികളും, അമേരിക്കയുടെ സാമുഹ്യ സംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. ഇന്ത്യക്കാരോടൊപ്പം അമേരിക്കയിലെ വിവിധ സാമുഹ്യ പ്രവർത്തകരുടെ ഇടയിലേക്കും നമ്മുടെ വിവിധ ഭാഷാമൂവികൾ പ്രചരിപ്പിക്കുക എന്നത് കൂടിയാണ് ഇന്ത്യൻ കോൺസുലെറ്റ് ലക്ഷ്യം വെക്കുന്നത്. അതിന്റെ ഭാഗമായാണ് 'ആഘോഷം' സിനിമയുടെ പ്രത്യേക പ്രദർശനം നടത്തുന്നത്.

അമൽ കെ ബോബി സംവിധാനം ചെയ്ത ആഘോഷം എന്ന മലയാള ചലച്ചിത്രം മാർച്ച് 14-ാം തിയതി ഉച്ചക്ക് 2 മണിക്ക് ന്യൂ ജേഴ്‌സിയിൽ ( AMC Auditorium#7, 67 Willowbrook Blvd, Wayne, NJ 07470) വെച്ച് നടത്തുന്നു. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലെറ്റും ലോകത്തിലേക്കും പഴയതും, ഏറ്റവും വലിയ പ്രവാസി  സംഘടനായ ഫൊക്കാനയുമായി സഹകരിച്ചാണ് ഈ പ്രത്യേക പ്രദർശനം നടത്തുന്നത്.

പ്രദർശനത്തിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ് എന്നാൽ സീറ്റുകൾ പരിമിതമായതിനാൽ താല്പര്യമുളവർ ന്യൂ ജേഴ്‌സി റീജണൽ വൈസ് പ്രസിഡന്റ് കോശി കുരുവിളയുമായി 201 -450-1757 ബന്ധപെട്ടു മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടുന്നതാണ് .'Life is all about celebration' എന്ന ടാഗ്ലൈനോട് കൂടി എത്തുന്ന ഈ ചിത്രം അമേരിക്കൻ മലയാളി സമൂഹത്തിന് ഒരു നവ്യസിനിമാ അനുഭവം ആയിരിക്കും സമ്മാനിക്കുക.

vachakam
vachakam
vachakam

പ്രവാസി സംരംഭകരായ ഡോ. ലിസി കെ ഫെർണാണ്ടസ്, പ്രിൻസ് പ്രോസി ഓസ്‌ട്രേലിയ എന്നിവരുടെ നേതൃത്വത്തിൽ സി എൻ ഗ്ലോബൽ മൂവീസ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഫൊക്കാന ലഹരിക്കെതിരെ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനയാണ്. ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ഗൗരവകരമായ ചർച്ചകൾക്ക് ഈ ചിത്രം വഴിവെച്ചിരിക്കുന്നു.

പ്രസിദ്ധ സിനിമാതാരങ്ങൾ ആയ വിജയ രാഘവൻ, നരേൻ, റോസ്മിൻ, ധ്യാൻ ശ്രീനിവാസൻ, ജെയ്‌സ് ജോസ്, ജോണി ആന്റണി, രൺജി പണിക്കർ, അജു വർഗീസ്, ബോബി കുര്യൻ, ഷാജു ശ്രീധർ, മുഖ്ബൂൽ സൽമാൻ, കോട്ടയം രമേശ്  തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കുന്ന ഈ ചിത്രം ആദ്യ അവസാനം കാണികളെ വിസ്മയം കൊള്ളിക്കുന്ന അവതരണ ശൈലിയിലൂടെ ആണ് മുന്നോട്ട് പോകുന്നത്.

vachakam
vachakam
vachakam

മലയാള സംസ്‌കാരത്തെയും സിനിമയെയും പ്രൊമോട്ട് ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടി ഇന്ത്യൻ  കൗൺസിൽ ജനറൽ (ന്യൂയോർക്ക് ) Amp. Binaya Srikanta Pradhan ടീമും, ഇന്ത്യ ഗവൺമെന്റും നടത്തുന്ന പ്രവർത്തനങ്ങളെ ഫൊക്കാന പ്രശംസിക്കുന്നു.

ഏറ്റവും കൂടുതൽ സമൂഹത്തെ സ്വാധീനിക്കുന്ന ഒരു പ്രധാനഘടകമാണ് സിനിമ. നിങ്ങൾക്കറിയാത്ത ഭാഷയിലുള്ള ഒരു സിനിമയിൽ മുഴുകുന്നത് രസകരമായ അനുഭവമാണ്. അത് ക്ഷണിക്കാതെ മറ്റൊരാളുടെ വീട്ടിലേക്ക് കയറിച്ചെല്ലുന്നത് പോലെയാണ് -ആദ്യം ഒരു നിമിഷം അസ്വസ്ഥതയുണ്ടാകുമെങ്കിലും, നിങ്ങൾ ഒതുങ്ങിക്കഴിഞ്ഞാൽ അത് വിചിത്രമായ ഒരു അടുപ്പം നൽകും. പിന്നീട് നിങ്ങൾ അങ്ങനെയുള്ള സിനിമകൾ കൂടുതൽ കാണുവാൻ ആഗ്രഹിക്കും. ഈ ഒരു വിഷൻ കൂടിയാണ് ഇതിന്റെ ലക്ഷ്യം.

ശ്രീകുമാർ ഉണ്ണിത്താൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam