കാലിഫോര്‍ണിയ: ആപ്പിള്‍ സിഇഒ ടിം കുക്ക് സ്ഥാനം ഒഴിയുന്നു. ഓഗസ്റ്റ് അവസാനം വരെ താന്‍ ഈ പദവിയില്‍ തുടരുകയുള്ളവെന്ന് ടിം കുക്ക് പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു.
കമ്പനിയുടെ ഹാര്ഡ്വെയര് എഞ്ചിനീയറിംഗ് സീനിയര്‍ വൈസ് പ്രസിഡന്റായ ജോണ്‍ ടെര്‍ണസ് ആണ് ആപ്പിളിന്റെ പുതിയ സിഇഒ ആയി ചുമതലയേല്‍ക്കുക. സിഇഒ സ്ഥാനത്ത് നിന്ന് മാറിയാലും ടിം കുക്ക് കമ്പനിയുടെ എക്സിക്യൂട്ടിവ് ചെയര്‍മാനായി തുടരുമെന്ന് ആപ്പിള്‍ അറിയിച്ചു.
ആപ്പിള്‍ പോലെ മഹത്തായ സ്ഥാപനത്തിന്റെ സിഇഒ സ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ജീവിതത്തിലെ ഏറ്റവും മികച്ച കാര്യമാണെന്ന് ടിം കുക്ക് പറഞ്ഞു. 1998 ലാണ് ടിം കുക്ക് ആപ്പിള്‍ കമ്പനിയില്‍ ചേരുന്നത്. ആപ്പിളിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്ത് കുക്കിനുണ്ട്. 2011ല്‍ ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സ് ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് മാറി നിന്നതിന് പിന്നാലെയാണ് സിഇഒ ആയി ടിം കുക്ക് ചുമതലയേല്‍ക്കുന്നത്. ആപ്പിളിന്റെ ഉത്പന്ന നിര വികസിപ്പിക്കുകയും ഓഹരി മൂല്യത്തെ അടിസ്ഥാനമാക്കി കമ്പനിയുടെ മൂല്യം ഏകദേശം 4 ട്രില്യണ്‍ ഡോളറായി ഉയര്‍ത്തുകയും ചെയ്തുവെന്ന ക്രെഡിറ്റ് ടിം കുക്കിനാണ്.
2001 ല്‍ പ്രൊഡക്ട് ഡിസൈന്‍ വിഭാഗത്തിലായിരുന്നു ജോണ്‍ ടെര്‍ണസ് ആപ്പിളില്‍ ആദ്യമായി ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗില്‍ സീനിയര്‍ വൈസ് പ്രസിഡന്റായി. തുടര്‍ന്നുള്ള രണ്ട് പതിറ്റാണ്ടുകളില്‍ ഐഫോണുകള്‍, ഐപാഡുകള്‍, ആപ്പിള്‍ വാച്ച്, മാക് കമ്പ്യൂട്ടറുകള്‍ എന്നിവ ഉള്‍പ്പെടെ വിവിധ ഉത്പന്നങ്ങളുടെ വികസനത്തില്‍ അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇസ്രായേലല്ല എന്നെ നയിക്കുന്നത്; ഇറാനെതിരായ യുദ്ധത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ഡൊണാൾഡ് ട്രംപ്
മാധ്യമസ്ഥാപനത്തിന് എതിരെ 50 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസുമായി എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ
ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ്സിഐഎസിന്റെ കർശന മുന്നറിയിപ്പ്; പഴയ കേസുകൾ വീണ്ടും പരിശോധിക്കും,
ഇറാന്റെ ഷഹീദ് ഡ്രോണുകൾക്ക് അമേരിക്കയുടെ മറുപടി; യുദ്ധക്കളത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട് 35,000 ഡോളറിന്റെ