കണ്ണൂര്‍: ജയിലില്‍ നിന്ന് രക്ഷപ്പെടാനായി ഇരുമ്പഴി മുറിച്ചതിന് ഗോവിന്ദച്ചാമിയുടെ പേരില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് പൊലീസ് കേസെടുത്തു. ബി സെല്ലിലെ ഇരുമ്പഴിയുടെ അടിഭാഗം അരം പോലുള്ള ആയുധമുപയോഗിച്ച് മുറിച്ചുമാറ്റിയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 1.35-ന് ഇയാള്‍ പുറത്തുകടന്നത്.
ശനിയാഴ്ച രാവിലെ 7.20-ന് ഇയാളെ വന്‍സുരക്ഷയില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ യഥേഷ്ടം ലഭിക്കുമെന്ന് ഗോവിന്ദച്ചാമി മൊഴി നല്‍കിയിട്ടുണ്ട്. ജയില്‍ ചാടിയ ദിവസം രാത്രിയിലും കഞ്ചാവ് വലിച്ചിരുന്നു. കഞ്ചാവ് മാഹിയില്‍ നിന്നുള്ള മദ്യം എന്നിവ എത്തിച്ചുനല്‍കാന്‍ പ്രത്യേകം ആളുകളുണ്ടെന്നും ഇയാള്‍ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.
കൈയില്‍ പണമില്ലാത്തതിനാലും പുറത്തുനിന്ന് ഗൂഗിള്‍പേ വഴി പണം അയച്ചുനല്‍കാന്‍ ആളില്ലാത്തതിനാലും ലഹരി വസ്തുക്കള്‍ കിട്ടാറില്ല. മട്ടന്‍കറി ഉള്‍പ്പെടെയുള്ളവ പകരം നല്‍കിയാണ് താന്‍ സഹതടവുകാരില്‍ നിന്ന് കഞ്ചാവ് വാങ്ങുന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. അതേസമയം മൊഴി പൊലീസ് പൂര്‍ണമായി മുഖവിലക്കെടുത്തിട്ടില്ല.
അതേസമയം ഗോവിന്ദച്ചാമി ജയില്‍ചാടിയ സംഭവത്തില്‍ പരിശോധനാ വിഷയങ്ങള്‍ ലഭിക്കുന്നതനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പ്രത്യേക അന്വേഷണത്തിന് നിയോഗിച്ച സമിതിയംഗമായ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. ജയിലുകള്‍ സന്ദര്‍ശിച്ച് തയ്യാറാക്കുന്ന സമഗ്രമായ റിപ്പോര്‍ട്ടായിരിക്കും സര്‍ക്കാരിന് നല്‍കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്