കോഴിക്കോട്: ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം പുനരാവിഷ്‍കരിച്ച് മുൻ എം.എൽ.എയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി അൻവർ. മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിലാണ് തന്റെ സ്വകാര്യഭൂമിയിലെ കൂറ്റൻ മതിലിന് മുന്നിലായി ഗോവിന്ദച്ചാമി ജയിൽചാടിയെന്ന് പൊലീസ് പറയുന്ന മാതൃക അൻവർ പുനരാവിഷ്‍കരിച്ചത്.
ജയിലഴിയുടെ കമ്പിക്ക് സമാനമായ കാസ്റ്റ് അയേണും, മുറിക്കാൻ ഉപയോഗിച്ച് എന്ന് പറയുന്ന ഹാക്സോ ബ്ലേഡും, ജയിൽ മതിലിന് സമാനമായ കൂറ്റൻ മതിൽകെട്ടിന് മുന്നിൽ അടുക്കിവെച്ച വീപ്പയും, മുകളിലേക്ക് വലിഞ്ഞുകയറാൻ ഉപയോഗിച്ചുവെന്ന് പറയുന്ന തുണിയിൽ തീർത്ത കയറുമെല്ലാം സ്ഥാപിച്ചായിരുന്നു അൻവറിർ ജയിൽ ചാട്ടം പുനരാവിഷ്കരിച്ചത്.
അതേസമയം സർക്കാറിനു വേണ്ടി പൊലീസും ജയിൽ അധികൃതരും അവതരിപ്പിക്കുന്ന കഥ കള്ളമാണെന്നും, വിവാദങ്ങളിൽ നിന്ന് മുഖംരക്ഷിക്കാനുള്ള നാടകമായിരുന്നു ജയിൽ ചാട്ടമെന്നും പി.വി അൻവർ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്