ഡെറാഡൂൺ: ഹരിദ്വാറിലെ മൻസ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറ് ഭക്തർക്ക് ദാരുണാന്ത്യം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇന്ന് രാവിലെയായിരുന്നു സംഭവം ഉണ്ടായത്. ക്ഷേത്രപരിസരത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അതേസമയം ക്ഷേത്രത്തിലെ സംഭവം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അറിയിച്ചു. എക്സിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരുടെ നില ഗുരുതരമാണ്.
ശിവാലിക് കുന്നുകളുടെ മുകളിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 500 അടി ഉയരത്തിലാണ് ക്ഷേത്രം. എല്ലാ വർഷവും ശ്രാവണ മാസത്തിൽ ഹരിദ്വാറിൽ വൻതോതിൽ ഭക്തർ എത്താറുണ്ട്. അങ്ങനെ ഭക്തർ എത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് മൻസ ദേവി ക്ഷേത്രം. ഇത്തവണ ക്ഷേത്രം അധികൃതർ പ്രതീക്ഷിച്ചതിലും അധികം ഭക്തർ എത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്