തിരുവനന്തപുരം: വിസിക്കെതിരെ കേരള സർവകലാശാല സിൻഡിക്കേറ്റ് രംഗത്ത്. സിൻഡിക്കേറ്റ് യോഗം വിളിക്കാത്ത വിസിയുടെ നടപടി ഗുരുതര ചട്ടലംഘനമാണെന്ന് സിൻഡിക്കേറ്റ് അംഗം ജി. മുരളീധരൻ പറഞ്ഞു.
സിൻഡിക്കേറ്റ് യോഗം ചേർന്നാൽ എല്ലാ പ്രശ്നങ്ങളും തീരും. വിസിയാണ് യൂണിവേഴ്സിറ്റിയുടെ എല്ലാമെന്ന രീതി ചിലർ പ്രചരിപ്പിക്കുന്നു. സർവ്വകലാശാലയുടെ നിയമവും ചട്ടവും അനുസരിച്ചാണ് വിസി പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.,
വിസിക്ക് സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നും നിയമപരമായി നേരിടുന്നതിനെപ്പറ്റി ആലോചിക്കുമെന്നും ജി. മുരളീധരൻ കൂട്ടിച്ചേർത്തു.
ഇന്നാണ് സിൻഡിക്കേറ്റ് യോഗം ചേരേണ്ട അവസാന ദിവസം. ഇതുവരെയും യോഗം ചേർന്നിട്ടില്ല. രണ്ടു മാസത്തിൽ ഒരിക്കൽ യോഗം വിളിക്കണം എന്നാണ് ചട്ടം. വിസി യോഗം വിളിച്ചില്ല. ഇത് ഗുരുതരമായ ഗുരുതരമായ ചട്ടലംഘനമാണ്.
വിസി ക്ക് സ്ഥാനത്ത് തുടരാൻ യോഗ്യതയില്ല. നിയമപരമായി നേരിടുന്നതിനെപ്പറ്റി ആലോചിക്കുമെന്ന് മുരളീധരൻ വ്യക്താക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്