കേന്ദ്ര സർക്കാർ വാക്ക് പാലിച്ചു ; സംസ്ഥാന സർക്കാർ ആശ വർക്കർമാരുടെ വേതനം ഉടൻ ഉയർത്തണമെന്ന് രാജീവ്‌ ചന്ദ്രശേഖർ 

JULY 26, 2025, 6:51 AM

തിരുവനന്തപുരം : ആശാ വർക്കർമാരുടെ ഇൻസെന്റീവ് പ്രതിമാസം 3500 രൂപയാക്കി ഉയർത്തി കേന്ദ്രസർക്കാർ വാക്ക് പാലിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. ഇനിയെങ്കിലും സംസ്ഥാന സർക്കാർ ആശാ വർക്കർമാരുടെ വേതനം വർധിപ്പിക്കാൻ തയ്യാറാവണം. കേരളം പ്രതിമാസ ഇൻസെന്റീവ് 7,000 കൊടുക്കുമ്പോൾ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര 10,000 രൂപയാണ് ആശമാർക്ക് നൽകുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രസ്താവിച്ചു.   

കേന്ദ്രസർക്കാർ ആശമാർക്ക് നൽകുന്ന പ്രതിമാസ ഇൻസെന്റീവ് രണ്ടായിരം രൂപയിൽ നിന്ന് 3500 രൂപയാക്കി ഉയർത്തിയ വിവരം കേന്ദ്ര ആരോഗ്യ സഹ മന്ത്രി പ്രതാപ് റാവു ജാദവ് ലോക്സഭയെ അറിയിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നു എന്ന വിവരവും കേന്ദ്ര സർക്കാർ ലോക്സഭയെ അറിയിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ നാളുകളായി തുടരുന്ന ആശ വർക്കർമാരുടെ സമരം സംസ്ഥാന വിഹിതം വർധിപ്പിക്കണം എന്ന ആവശ്യത്തിന്മേൽ ആണ്.

നാഷണല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗങ്ങളിലും ഇതര അവലോകന യോഗങ്ങളിലും ആശാവര്‍ക്കന്മാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.  എന്നാല്‍ ആശാ വര്‍ക്കന്മാരുടെ ഉള്‍പ്പെടെ ആരോഗ്യമേഖലയിലെ ഭരണപരവും മാനവ വിഭവ ശേഷി സംബന്ധവുമായ വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് അതാത് സംസ്ഥാന സര്‍ക്കാരുകളാണ് എന്നത് കേന്ദ്രസർക്കാർ ഒരിക്കൽ കൂടി പാർലമെൻറിൽ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിനെക്കൊണ്ട് കഴിയുന്ന എല്ലാ ആനുകൂല്യങ്ങളും ആശാവർക്കർമാർക്ക് വേണ്ടി ചെയ്യുന്നുണ്ട്. ആശാവർക്കർമാരെ ആരോഗ്യമേഖലയിലെ മുൻനിര പോരാളികളായാണ് കേന്ദ്രം പരിഗണിക്കുന്നത്.

vachakam
vachakam
vachakam

ഓരോ പദ്ധതിയുടെയും മുന്‍ഗണനയും ആവശ്യവും പരിഗണിച്ച് ആശാവര്‍ക്കന്മാരുടെ ഇന്‍സന്‍റീവില്‍ കാലാനുസൃതമായ മാറ്റം വരുത്തുന്നുണ്ട്.  കേന്ദ്ര സര്‍ക്കാര്‍ ഇതിലേയ്ക്കായി സാങ്കേതികമായും സാമ്പത്തികമായും സഹായം ചെയ്യുന്നുണ്ട്. 

ഇതുകൂടാതെ പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനയില്‍ ഉള്‍പ്പെടുത്തി രണ്ട് ലക്ഷം  രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷയും പ്രധാന്‍മാന്ത്രി സുരക്ഷാ  ബീമാ യോജനയില്‍ ഉള്‍പ്പെടുത്തി.   അപകടത്തില്‍ മരണപ്പെടുന്നവര്‍ക്ക് രണ്ട് ലക്ഷം  രൂപയും അംഗവൈകല്യം വരുന്നവര്‍ക്ക് ഒരു ലക്ഷം രൂപയുടെയും ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കി.  പ്രധാന്‍മന്ത്രി ശ്രാം യോഗി മാന്‍ധന്‍ പദ്ധതി പ്രകാരം പ്രതിമാസം 3000/- രൂപയുടെ പെന്‍ഷന്‍ പദ്ധതി നടപ്പാക്കി.   ആശാവര്‍ക്കര്‍ന്മാര്‍ക്കും ആശ്രിതര്‍ക്കുമായി പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരം 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയും കേന്ദ്രസർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. ഇനിയെങ്കിലും ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കാതെ ആശാവർക്കർമാർക്ക് അർഹമായ ആനുകൂല്യം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെടുന്നു, രാജീവ്‌ ചന്ദ്രശേഖർ പ്രസ്താവിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam