പാര്‍സല്‍ ലോറി തടഞ്ഞ് കോടികള്‍ തട്ടിയ സംഭവം; മുഖ്യപ്രതി തമിഴ്നാട്ടിലെ ബിജെപി നേതാവ്

JULY 26, 2025, 2:45 AM

ആലപ്പുഴ: ആലപ്പുഴയില്‍ പാര്‍സല്‍ ലോറി തടഞ്ഞ് മൂന്ന് കോടി 24 ലക്ഷം രൂപ എട്ടംഗ സംഘം തട്ടിയെടുത്ത കേസില്‍ നിര്‍ണായക വഴിത്തിരിവ്. 

ആലപ്പുഴ ഹരിപ്പാടിന് സമീപം രാമപുരത്ത് വച്ച് കഴിഞ്ഞ മാസം 13നാണ് പാഴ്‌സല്‍ ലോറി തടഞ്ഞ് മൂന്നു കോടി 24 ലക്ഷം രൂപ കവര്‍ന്നത്.

കേസിലെ മുഖ്യപ്രതി തമിഴ്‌നാട്ടില്‍ നിന്നുള്ള ബിജെപി നേതാവ് ദുരൈ അരസുവെന്ന് അന്വേഷണസംഘത്തിന്‌റെ കണ്ടെത്തല്‍. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. 

vachakam
vachakam
vachakam

ദുരൈ അരസുവിനെയും, സഹായിയായ പ്രാദേശികനേതാവ് ശ്രീറാമിനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി അറിയിച്ചുകൊണ്ട് ബിജെപി പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. നേരത്തെ കേസിൽ ഉൾപ്പെട്ട അഞ്ച് പേർ പൊലീസ് പിടിയിലായിരുന്നു.

കൊള്ളസംഘം സഞ്ചരിച്ച ഒരു വാഹനത്തിന്‌റെ ഉടമയാണ് ശ്രീറാം. രണ്ടുപേരും ബിജെപിയിലെ പ്രമുഖനേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി. പണം കൊള്ളയടിക്കാന്‍ കേരളത്തിലെത്തിയ സംഘത്തില്‍ ദുരൈ അരസുവും ഉണ്ടായിരുന്നു. ഇയാള്‍ കൊള്ളസംഘത്തിനോടൊപ്പമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam