തെലങ്കാന: ബെംഗളുരുവിൽ ഞെട്ടിക്കുന്ന കൊലപാതകം. സഹോദരൻ്റെ കൊച്ചുകുട്ടികളെ യുവാവ് അടിച്ചും കുത്തിയും കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഹെബ്ബഗോഡി പോലീസ് സ്റ്റേഷൻ പരിധിയിലെ കമ്മസാന്ദ്രയിലാണ് ഞെട്ടിക്കുന്ന ഇരട്ടക്കൊലപാതകം നടന്നത്.
മുഹമ്മദ് ഇഷാഖ് (9), മുഹമ്മദ് ജുനൈദ് (7) എന്നിവർ ആണ് കൊല്ലപ്പെട്ടത്. ഇവരുടെ അഞ്ചു വയസ് പ്രായമുള്ള സഹോദരൻ മുഹമ്മദ് രോഹൻ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് എന്നാണ് ലഭിക്കുന്ന വിവരം. വൈകിട്ട് നാല് മണിയോടെ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
കുട്ടികളുടെ അച്ഛൻ ചാന്ദ് പാഷയുടെ സഹോദരൻ കാസിം ആണ് കൊലപാതകം നടത്തിയത്. മാതാപിതാക്കൾ ജോലിക്കായി പുറത്തും മുത്തശ്ശി പച്ചക്കറി വാങ്ങാൻ കടയിലും പോയ സമയത്തായിരുന്നു കൊലപാതകങ്ങൾ. കാസിം മാനസിക പ്രശ്നം ഉള്ളയാൾ എന്നാണ് കുടുംബം വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്