തിരുവനന്തപുരം: സിപിഎം നിയന്ത്രിത സഹകരണ സ്ഥാപനമായ റബ്കോ കടുത്ത പ്രതിസന്ധിയിൽ. സഹകരണ സംഘങ്ങളുടെ നിക്ഷേപം തിരിച്ച് കൊടുക്കാനാകാതെ പ്രതിസന്ധിയിൽ കുഴഞ്ഞിരിക്കുകയാണ് റബ്കോ.
വായ്പാ തിരിച്ചടവുകൾ മുടങ്ങിയതിനൊപ്പം നിക്ഷേപങ്ങളുടെ ക്രമവിരുദ്ധ ഉപയോഗവും കൂടിയാതോടെ കോടികളുടെ നഷ്ടക്കണക്കിലായിരുന്നു കഴിഞ്ഞ കുറച്ച് വർഷങ്ങളായി റബ്കോ.
ജീവനക്കാർക്ക് കൃത്യ സമയത്ത് ശമ്പളം കൊടുക്കുന്നതിന് പോലും തടസം നേരിട്ടു. ഇതിനിടയിലാണ് സഹകരണ സംഘങ്ങളുടെ നിക്ഷേപം തിരിച്ച് കൊടുക്കാൻ പോലും ഗതിയില്ലാത്ത പുതിയ പ്രതിസന്ധി.
സംഘങ്ങളുടെ പരാതിയിൽ റബ്കോയുടെ ആസ്ഥാന മന്ദിരം അടക്കം ജപ്തി ചെയ്യാനാണ് കോടതി ഉത്തരവ്. എന്നാൽ വായ്പാ ബാധ്യതയുടെ പേരിൽ സർക്കാരിൽ ഈടുവച്ച സ്വത്താണെന്ന് ചൂണ്ടിക്കാട്ടി ജപ്തിയിൽ നിന്ന് റബ്കോയെ രക്ഷിക്കാനാണ് സഹകരണ വകുപ്പ് നീക്കം.
നിക്ഷേപം തിരിച്ച് കിട്ടുന്നില്ലെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് വാഴയൂർ, മഞ്ചേശ്വരം, തൃക്കളത്തൂർ സഹകരണ സംഘങ്ങളാണ് കോടതിയെ സമീപിച്ചത്. കണ്ണൂരിലെ റബ്‌കോയുടെ ഉടമസ്ഥതയിലുള്ള 67.5 സെന്റ് സ്ഥലവും ഹെഡ് ഓഫീസ് കെട്ടിടവും ജപ്തി ചെയ്യാനാണ് കോടതി ഉത്തരവ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്