വാഷിങ്ടണ്‍: 'ദി റെസിസ്റ്റന്‍സ് ഫ്രണ്ടി (ടിആര്‍എഫ്) നെ ഭീകര സംഘടനയായി പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിയില്‍ മലക്കംമറിഞ്ഞ് പാകിസ്ഥാന്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാര്‍. കഴിഞ്ഞയാഴ്ച അമേരിക്കന്‍ നടപടിയെ എതിര്‍ത്ത മന്ത്രി യു.എസ് സന്ദര്‍ശനത്തിനിടെയാണ് നിലപാടില്‍ മലക്കം മറിഞ്ഞത്. വാഷിങ്ടണില്‍ നടന്ന ചടങ്ങില്‍ ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച യുഎസ് നടപടിയെ മന്ത്രി പിന്തുണയ്ക്കുകയും ചെയ്തു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഭീകരസംഘടനയാണ് ടിആര്‍എഫ്. ലഷ്‌കറെ ത്വൊയ്ബയുമായി ബന്ധമുള്ള ടിആര്‍എഫിനെ ഒരാഴ്ച മുന്‍പാണ് വിദേശ തീവ്രവാദ സംഘടനയായി യുഎസ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ടിആര്‍എഫിനെ പിന്തുണച്ച് പാക് ഉപപ്രധാനമന്ത്രി രംഗത്തെത്തിയത്. പഹല്‍ഗാമില്‍ ആക്രമണം നടത്തിയത് ടിആര്‍എഫ് അല്ലെന്നായിരുന്നു പാക് ഉപ പ്രധാനമന്ത്രിയുടെ ന്യായീകരണം.
''ടിആര്‍എഫിനെ ഭീകരസംഘടനായി പ്രഖ്യാപിച്ചത് യുഎസിന്റെ പരമാധികാരപരമായ തീരുമാനമാണ്. ഞങ്ങള്‍ക്ക് അതില്‍ ഒരു പ്രശ്നവുമില്ല. അവരുടെ പക്കല്‍ തെളിവുകളുണ്ടെങ്കില്‍ ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുന്നു'',- മുഹമ്മദ് ഇഷാഖ് ദാര്‍ വാഷിങ്ടണില്‍ പറഞ്ഞു. അതേസമയം ടിആര്‍എഫിനെ ലഷ്‌കറെ തൊയിബയുമായി ബന്ധപ്പെടുത്തുന്നതിനെ അദേഹം എതിര്‍ത്തു. ലഷ്‌കറെ ത്വൊയ്ബ ഭീകരസംഘടനയെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പാകിസ്ഥാന്‍ തകര്‍ത്തതാണെന്നും ഇതില്‍ ഉള്‍പ്പെട്ടവരെയെല്ലാം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതാണെന്നുമായിരുന്നു ഉപ പ്രധാനമന്ത്രിയുടെ അവകാശവാദം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്