ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; അക്യുപങ്ചറിസ്റ്റായ ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്

MARCH 20, 2026, 1:26 AM

തൃശൂർ: തൃശ്ശൂരിൽ ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു.സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിനയുടെ (37) കുടുംബം പരാതി നൽകി.

കഴിഞ്ഞ ജനുവരി 6നായിരുന്നു ഏഴാമത്തെ പ്രസവം നടന്നത്. അവസാനത്തേത് വീട്ടിലെ പ്രസവമായിരുന്നുവെന്നാണ് വിവരം. പ്രസവത്തിന് പിന്നാലെ മൂന്നാം ദിവസം കുഞ്ഞ് മരിച്ചിരുന്നു.

ഇവരുടെ രണ്ട് കുട്ടികളും മുൻപ് മരിച്ചിരുന്നു. അക്യുപങ്ചറിസ്റ്റാണ് ഭർത്താവ് ഇബ്രാഹിം.സംഭവവുമായി ബന്ധപ്പെട്ട്  ചാവക്കാട് പൊലീസ് കേസെടുത്തു.

vachakam
vachakam
vachakam

അതേസമയം, ആറ് പ്രസവങ്ങൾ ആശുപത്രിയിലായിരുന്നു. പക്ഷേ തുടർ ചികിത്സയോ കുട്ടികൾക്ക് കുത്തിവെയ്പ്പോ നൽകിയിരുന്നില്ലെന്ന് കുടുംബം പറയുന്നു. ഗർഭകാലത്തോ പ്രസവ സമയത്തോ മുഹ്സിനയ്ക്ക് കൃത്യമായ വൈദ്യസഹായം ലഭിച്ചിരുന്നില്ലെന്നും പരാതിയുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam