'എല്ലാ ജില്ലയിലും മുന്നേറ്റം ഉണ്ടാകും, ഒരു കാലുവാരലും ഉണ്ടാകില്ല': അടൂര്‍ പ്രകാശ്

MARCH 20, 2026, 2:51 AM

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറിലധികം സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. 

എല്ലാ ജില്ലയിലും മുന്നേറ്റം ഉണ്ടാകുമെന്നും ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചുളള പ്രവര്‍ത്തനം ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'23 വര്‍ഷം കോന്നിയിലെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു. പാര്‍ട്ടി പറഞ്ഞപ്പോള്‍ ആറ്റിങ്ങലിലേക്ക് മാറി. മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എംപിമാര്‍ മത്സരിക്കേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. ആ തീരുമാനം അനുസരിച്ചു.

vachakam
vachakam
vachakam

ആദ്യത്തെ എന്റെ ഫേസ്ബുക്ക് പോസ്റ്റ് തെറ്റിദ്ധരിക്കാന്‍ സാധ്യതയുളളതിനാലാണ് ഡിലീറ്റ് ചെയ്തത്. പാര്‍ട്ടിയാണ് വലുത്. ആ തീരുമാനം തെറ്റായാലും ശരിയായാലും അംഗീകരിക്കും. പാര്‍ട്ടി ഇപ്പോള്‍ എടുത്ത തീരുമാനം ശരിയാണ്. അതുകൊണ്ടാണ് അംഗീകരിച്ചത്.

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഒരു ആശങ്കയുമില്ല. ഒരു കാലുവാരലും ഉണ്ടാകില്ല': അടൂര്‍ പ്രകാശ് പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam