'ഗുരുവായൂരപ്പനിൽ വിശ്വാസമില്ലാത്തവർക്ക് വോട്ട് നൽകരുത്'; മതസ്പർദ്ധ വളർത്തുന്ന വീഡിയോ: ബി. ഗോപാലകൃഷ്ണനെതിരെ പരാതി

MARCH 20, 2026, 2:45 AM

തൃശൂർ: ഗുരുവായൂർ നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ ബി. ഗോപാലകൃഷ്ണൻ മതസ്പർദ്ധ വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ചതായി പരാതി. ബിജെപി പ്രചരിപ്പിക്കുന്ന വീഡിയോയിൽ വോട്ടു നേടാൻ വർഗീയ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് പരാതി ഉയരുന്നത്.

അതേസമയം കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ, ഗോപാലകൃഷ്ണനെ തെരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകി. 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ലെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിപ്പിച്ചിരിക്കുന്നത്.

വീഡിയോയിൽ, “ഗുരുവായൂർ നിരോധികളെയും അമ്പല വിരോധികളെയും എംഎൽഎ ആക്കുകയാണ്. എൽഡിഎഫും യുഡിഎഫും മുസ്ലിം സ്ഥാനാർത്ഥികളെ മാത്രമാണ് മത്സരിപ്പിക്കുന്നത്” എന്ന തരത്തിലുള്ള പരാമർശങ്ങൾ ഗോപാലകൃഷ്ണൻ നടത്തിയതായി പരാതിയിൽ പറയുന്നു. കൂടാതെ, ഗുരുവായൂരപ്പനിൽ വിശ്വാസമില്ലാത്തവർക്ക് വോട്ട് നൽകരുതെന്ന രീതിയിലുള്ള ആഹ്വാനവും നടത്തിയതായി ആരോപണമുണ്ട്. സംഭവം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണോയെന്നത് സംബന്ധിച്ച് അധികൃതർ പരിശോധന നടത്തുമെന്ന് സൂചന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam