തന്നെ അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു:  കോൺഗ്രസ് നേതൃത്വത്തിനെതിരെ ആർ ചന്ദ്രശേഖരൻ

MARCH 19, 2026, 11:31 PM

കൊല്ലം:  കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ.

സ്ഥാനാർത്ഥിത്വം നിഷേധിച്ചതിന് പിന്നാലെയാണ് വിമർശനവുമായി ചന്ദ്രശേഖരൻ രം​ഗത്ത് എത്തിയത്. 

തനിക്ക് മുൻപുണ്ടായിരുന്ന ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻമാരെല്ലാം തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. തൻറെ പേര് വെട്ടിയോ ഇല്ലയോ എന്ന് അറിയില്ല.

vachakam
vachakam
vachakam

തൻറെ കുടുംബ പശ്ചാത്തലവും പാരമ്പര്യവും കോൺഗ്രസ് തന്നെയാണ്. ഐഎൻടിയുസിക്ക് നൽകുന്ന പരിഗണന പാർട്ടി ഗൗരവമായിട്ട് പരിശോധിക്കണമെന്നും ആർ ചന്ദ്രശേഖരൻ പറഞ്ഞു. 

വൈകിട്ട് ഐഎൻടിയുസി യോഗം ചേരുന്നുണ്ട്. അതിനുശേഷം സംഘടനയുടെ നിലപാട് വ്യക്തമാക്കും. തനിക്ക് കിട്ടിയില്ലെങ്കിലും പ്രശ്നമില്ല,കിട്ടിയവനെ ആക്ഷേപിക്കുകയെന്ന നിലപാട് ചിലർക്കുണ്ട്. എന്തും പറയാം എന്തും ചെയ്യാമെന്നുള്ള സാഹചര്യമാണുള്ളത്. തന്നെ അഴിമതിക്കാരനാക്കി ചിത്രീകരിക്കുകയാണ്. കോൺഗ്രസിന് അകത്ത് നിയന്ത്രണം ഇല്ലാത്തത് കൊണ്ട് അതെല്ലാം കുറച്ച് കൂടുതലുണ്ടെന്നും ആർ ചന്ദ്രശേഖരൻ ആരോപിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam