കെ.സി. സി.എൻ.എ നാഷണൽ കൗൺസിൽ യോഗം ഫ്‌ളോറിഡയിൽ സമാപിച്ചു

MARCH 19, 2026, 10:39 PM

മയാമി : ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (KCCNA) നാഷണൽ കൗൺസിൽ ഈ കഴിഞ്ഞ വാരാന്ത്യത്തിൽ ഫ്‌ളോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ ചേർന്ന്, കെ.സി. സി.എൻ.എ യെ  കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട നിരവധി പ്രധാന ചർച്ചകളും തീരുമാനങ്ങളും കൈകൊണ്ടു.

പ്രസിഡന്റ് ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സംഘടനാ കാര്യങ്ങൾ, യുവജന പങ്കാളിത്തം, വരാനിരിക്കുന്ന 16 -ാം കെ.സി. സി.എൻ.എ കൺവെൻഷൻ തയ്യാറെടുപ്പുകൾ എന്നിവ പ്രധാനമായി ചർച്ച ചെയ്തു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ പുതിയ യൂണിറ്റ് രൂപീകരണത്തിന് (26വേ യൂണിറ്റ് ) അംഗീകാരം നൽകി. കൂടാതെ, നാഷണൽ കൗൺസിൽ പ്രാതിനിധിത്വത്തിൽ മാറ്റങ്ങൾ പരിഗണിക്കാൻ പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചു.

ദേശീയ തലത്തിലുള്ള പരിപാടികൾ തമ്മിലുള്ള സമയക്രമം കൂടുതൽ ഏകോപിപ്പിച്ച് കൺവെൻഷൻ പങ്കാളിത്തം വർധിപ്പിക്കാനുള്ള ആവശ്യകതയും ചർച്ച ചെയ്തു. കൺവെൻഷൻ സാമ്പത്തിക നില മെച്ചപ്പെടുത്താൻ കൂടുതൽ രജിസ്‌ട്രേഷനും ഫണ്ട്രൈസിംഗും അനിവാര്യമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചു.

vachakam
vachakam
vachakam

KCYLNA, KCYNA, KCWFNA, KYA എന്നീ അനുബന്ധ സംഘടനകളുടെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും, സമൂഹബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്ന വിജയകരമായ പരിപാടികളും ഭാവി പദ്ധതികളും അവതരിപ്പിക്കുകയും ചെയ്തു.


കേരളത്തിലെ നഴ്‌സുമാരുടെ ന്യായമായ വേതനാവകാശ സമരത്തിന് കൗൺസിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നവീകരണ കേസുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളും അവലോകനം ചെയ്തു.

vachakam
vachakam
vachakam


യോഗത്തിൽ പങ്കെടുത്ത എല്ലാ നാഷണൽ കൗൺസിൽ അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തി. പ്രത്യേകിച്ച് ഈ യോഗം വിജയകരമായി സംഘടിപ്പിച്ച മയാമി യൂണിറ്റിനും (KCASF) അഭിനന്ദനങ്ങൾ അർപ്പിച്ചു. കൂടാതെ, 16 -ാം കെ.സി. സി.എൻ.എ കൺവെൻഷനുമായി ബന്ധപ്പെട്ട് Broward Coutny Convention Center, Omni, Hilton ഹോട്ടലുകൾ എന്നിവയും നാഷണൽ കമ്മറ്റീ അംഗങ്ങളും സംഘാടകരും സന്ദർശിച്ച് വിലയിരുത്തി.


vachakam
vachakam
vachakam

ഇതുവരെ 700ൽ പരം രജിസ്‌ട്രേഷനുകൾ ലഭിച്ചിട്ടുണ്ട്. എർലി ബേർഡ് രജിസ്‌ട്രേഷൻ അവസാന തിയതി  ഏപ്രിൽ 12 ആണ്. അതിനു ശേഷം ഫാമിലി രജിസ്‌ട്രേഷനിന് $100 സിംഗിൾ രജിസ്‌ട്രേഷന് $50 അധികമായി ഈടാക്കുന്നതായിരിക്കും. അതിനാൽ എല്ലാവരും ഈ സമയപരിധിക്കുള്ളിൽ രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടാതെ, രജിസ്‌ട്രേഷൻ പേയ്‌മെന്റ്  ചെയ്തതിനുശേഷമേ രജിസ്‌ട്രേഷൻ പൂർത്തിയായതായി കണക്കാക്കുകയുള്ളൂ. ഹോട്ടൽ റൂമുകൾ പേയ്‌മെന്റ് ചെയ്ത തിയതിയുടെ അടിസ്ഥാനത്തിൽ ആണ് കൊടുക്കുന്നത്.


കമ്മ്യൂണിറ്റി അംഗങ്ങൾ എല്ലാവരും early bird ഓഫർ അവസാനിക്കുന്നതിന് മുമ്പ് കൺവെൻഷനിൽ രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.


ബൈജു ആലപ്പാട്ട് KCCNA PRO.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam