സണ്ണി എം കപിക്കാടിനെതിരായ അധിക്ഷേപ പോസ്റ്റ്  അജയ് തറയിൽ പിൻവലിച്ചു

MARCH 19, 2026, 9:01 PM

 കൊച്ചി: ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാടിനെതിരായ അധിക്ഷേപ പരാമർശങ്ങൾ നിറഞ്ഞ ഫേസ്ബുക്ക് കുറിപ്പ് പിൻവലിച്ച് കോൺഗ്രസ് നേതാവ് അജയ് തറയിൽ.

സണ്ണി എം കപിക്കാട് പണം നേടിയെടുക്കാനാണ് വൈക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ ഇറങ്ങിതിരിച്ചതെന്നായിരുന്നു അജയ് തറയിൽ കഴിഞ്ഞ ദിവസം പറഞ്ഞത്. സണ്ണി എം കപിക്കാട് ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചയാളാണെന്നും സംവരണ സീറ്റിൽ എങ്ങനെ സ്ഥാനാർത്ഥിയാകാൻ കഴിയുമെന്നും അജയ് തറയിൽ ചോദിച്ചിരുന്നു.

ജോലി കിട്ടുന്നതിനായി സണ്ണി എം കപിക്കാട് ഹിന്ദു മതത്തിൽ ചേർന്നെന്നും മറ്റൊരു ഘട്ടത്തിൽ ജമാ അത്തെ ഇസ്ലാമിയുടെ കോടാലിക്കൈയായി മാറിയെന്നുമെല്ലാമുള്ള വിദ്വേഷം നിറഞ്ഞ അധിക്ഷേപങ്ങളായിരുന്നു അജയ് തറയിൽ നടത്തിയത്. ഈ പോസ്റ്റ് വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു, പിന്നാലെ അദ്ദേഹം ഫേസ്ബുക്കിൽ നിന്ന് കുറിപ്പ് നീക്കം ചെയ്യുകയായിരുന്നു. 

vachakam
vachakam
vachakam

 സംഘപരിവാറിന്റെ അതേ വാദങ്ങൾ തന്നെയാണ് കോൺഗ്രസ് നേതാവ് ഉയർത്തുന്നതെന്നും വംശീയവെറുപ്പിനെയാണ് അജയ് തറയിൽ ഏറ്റുവിളിക്കുന്നതെന്നും സമൂഹത്തിന്റെ വിവിധ സാമൂഹ്യമണ്ഡലങ്ങളിൽ നിന്നുള്ളവർ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.

എഴുത്തുകാരൻ കെ കെ ബാബുരാജ് അടക്കമുള്ളവർ അജയ് തറയിലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam