ഹിപ്പോപൊട്ടാമസിന്റെ ആക്രമണം; മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം, അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി 

MARCH 20, 2026, 3:04 AM

ബംഗളൂരു: കർണാടകയിൽ ഹിപ്പോപൊട്ടാമസിന്റെ ആക്രമണത്തില്‍ മൃഗഡോക്ടര്‍ ഡോ. സമീക്ഷ റെഡ്ഡിക്ക് (26) ദാരുണാന്ത്യം. ശിവമോഗയിലെ തവരെക്കൊപ്പ ലയൺ ആൻഡ് സഫാരി മൃഗശാലയിലാണ് ദാരുണ സംഭവം നടന്നത്. ഇന്നലെ രാത്രി ഏകദേശം 11.30ഓടെ പരിചരിക്കുന്നതിനിടെ ഹിപ്പോപൊട്ടാമസ് ആക്രമിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

ഗുരുതരമായി പരിക്കേറ്റ സമീക്ഷയെ ഉടൻ ശിവമോഗയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ 6.30ഓടെ മരണപ്പെട്ടു. കരാർ അടിസ്ഥാനത്തിൽ മൃഗശാലയിൽ ജോലി ചെയ്തുവരികയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുതിർന്ന മൃഗഡോക്ടർമാരെയും വനവകുപ്പ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിക്കാൻ വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ ഉത്തരവിട്ടു. ഏഴ് ദിവസത്തിനകം അന്വേഷണം റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. സംഭവം ദൗർഭാഗ്യകരമാണെന്നും മന്ത്രി പ്രതികരിച്ചു. ഡോക്ടറുടെ കുടുംബത്തിന് നിലവിലുള്ള മാനദണ്ഡങ്ങൾ പ്രകാരം നഷ്ടപരിഹാരം നൽകാനും തീരുമാനിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam