ആലപ്പുഴ: കായംകുളത്ത് പത്തിരി ലഭിക്കാത്തതിനെ തുടർന്ന് വൻ പ്രതിഷേധം. കായംകുളം മുക്കവലയിലെ റോയൽ പത്തിരി യൂണിറ്റിലാണ് ഉന്തും തള്ളും ഉണ്ടായത്. പെരുന്നാൾ ആവശ്യത്തിനായി മുൻകൂട്ടി ഓർഡർ ചെയ്ത പത്തിരി ലഭിക്കാത്തതിനെ തുടർന്ന് ആളുകൾ പ്രതിഷേധിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
പാചകവാതകം ലഭിക്കാതിരുന്നതിനെ തുടർന്ന് പത്തിരി നിർമാണം തടസ്സപ്പെട്ടതാണ് പ്രശ്നത്തിന് കാരണമായത്. ബുക്ക് ചെയ്ത പലർക്കും പത്തിരി നൽകാൻ സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായത്. സ്ഥലത്തെത്തിയ കായംകുളം പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കി.
അതേസമയം പാചകവാതക ക്ഷാമം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളെയും ബാധിച്ചിരിക്കുകയാണ്. ഇതോടെ പല ഹോട്ടലുകളും പ്രവർത്തനം നിർത്തിയിരിക്കുകയാണ്. പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിനെ തുടർന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ മാർച്ച് 23ന് നടത്താനിരുന്ന കടയടപ്പ് സമരം മാറ്റിവച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കുംഭമേള താരത്തിന്റെ വിവാഹം: ഒരു വീഴ്ചയും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് സംഭവിച്ചിട്ടിലെന്ന്
നിതിൻ രാജിന്റെ മരണം : സിറ്റി കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോൺഗ്രസിന്റെ മുഖ്യമന്ത്രി എറണാകുളത്ത് നിന്നും വേണമെന്ന നിലപാട് തിരുത്തി മുഹമ്മദ് ഷിയാസ്
വോട്ടെടുപ്പ് ദൃശ്യം മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ