ഭാര്യയെ തീകൊളുത്തി കൊന്ന സംഭവം: സ്റ്റേഷനിലെത്തി പത്മരാജൻറെ കുറ്റസമ്മതം ഇങ്ങനെ

DECEMBER 4, 2024, 6:53 AM

കൊല്ലം:   കാറിൽ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ഭർത്താവ് കീഴടങ്ങുകയായിരുന്നു. ഭർത്താവ് പത്മരാജൻ തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. 

ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കുടുംബ പ്രശ്നവും സാമ്പത്തിക പ്രശ്നവുമാണ് കാരണമെന്ന് പ്രതി പറഞ്ഞു. പൊള്ളലേറ്റയാൾക്ക് കാര്യമായ ആരോഗ്യ പ്രശ്നമില്ല.

ഭാര്യക്കൊപ്പം ലക്ഷ്യമിട്ടത് മറ്റൊരാളെയാണെന്നും സോണിയെ അക്രമിക്കണമെന്ന് ഉദ്ദേശമില്ലായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

vachakam
vachakam
vachakam

തൻ്റെ ഭാര്യയേയും സുഹൃത്തിനേയും പെട്രോളൊഴിച്ചു തീ കൊളുത്തിയെന്ന് പത്മരാജൻ സ്റ്റേഷനിലെത്തി അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

 ഇൻക്വസ്റ്റ് നടപടികൾ ഇന്ന് നടത്തുമെന്നും കേസ് നടപടികളിലേക്ക് നീങ്ങുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. കൊട്ടിയം തഴുത്തല സ്വദേശി അനില(44) ആണ് മരിച്ചത്. പൊള്ളലേറ്റ സോണി എന്ന യുവാവിനെ ചികിത്സയിൽ പ്രവേശിപ്പിച്ചു. രാത്രി ഒൻപത് മണിയോടെയാണ് സംഭവം.

കട തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഭാര്യ അനിലയും സുഹൃത്തായ അനീഷും പത്മരാജനും തമ്മിൽ തർക്കം ഉണ്ടായിരുന്നുവെന്ന് കൊട്ടിയത്തെ പഞ്ചായത്ത് അം​ഗം സാദിഖ്   പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam