മുൻ ബോയ് ഫ്രണ്ടിനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയതിന് നർഗീസ് ഫഖ്രിയുടെ സഹോദരി അറസ്റ്റിൽ

DECEMBER 4, 2024, 8:21 PM

ന്യൂയോർക്ക്: ന്യൂയോർക്ക്  ക്വീൻസിലുണ്ടായ മാരകമായ തീപിടിത്തവുമായി ബന്ധപ്പെട്ട് റോക്ക്സ്റ്റാർഫെയിം നടൻ നർഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രിക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകം, തീകൊളുത്തൽ എന്നീ നാല് കുറ്റങ്ങൾ ചുമത്തി. നവംബർ 2ന് ഉണ്ടായ തീപിടുത്തത്തിൽ അവളുടെ മുൻ കാമുകൻ എഡ്വേർഡ് ജേക്കബ്‌സ് (35), സുഹൃത്ത് അനസ്താസിയ എറ്റിയെൻ (33) എന്നിവരുടെ ജീവനാണു നഷ്ടപെട്ടത്.

ക്യൂൻസ് ഡിസ്ട്രിക്റ്റ് അറ്റോർണി മെലിൻഡ കാറ്റ്‌സ് പറയുന്നതനുസരിച്ച്, ഫഖ്രി (43) അതിരാവിലെ ഒരു ഇരുനില ഗാരേജിലെത്തി, കെട്ടിടത്തിന് തീയിടുന്നതിന് മുമ്പ്, 'നിങ്ങളെല്ലാം ഇന്ന് മരിക്കാൻ പോകുന്നു' എന്ന് ആക്രോശിച്ചു. മുകൾനിലയിൽ താമസിച്ചിരുന്ന ജേക്കബ് ഈ സമയം ഉറങ്ങുകയായിരുന്നു. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് എറ്റിയെൻ അവനെ രക്ഷിക്കാൻ ശ്രമിച്ചു, പക്ഷേ പുക ശ്വസിക്കുകയും താപ പരിക്കുകൾ മൂലം ഇരുവരും മരണത്തിന് കീഴടങ്ങുകയും ചെയ്തു, കാറ്റ്‌സിന്റെ ഓഫീസ് സ്ഥിരീകരിച്ചു.

ജേക്കബിന്റെ വീട് കത്തിക്കുമെന്ന് ഫക്രി മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നതായും  ദൃക്‌സാക്ഷി പറഞ്ഞു. ഒരു വർഷം മുമ്പ് ജേക്കബ്‌സ് ബന്ധം അവസാനിപ്പിച്ചതായി റിപ്പോർട്ടുണ്ട്, എന്നാൽ വേർപിരിയൽ അംഗീകരിക്കാൻ ഫഖ്രി പാടുപെട്ടിരുന്നുവെന്ന് അദ്ദേഹത്തിന്റെ അമ്മ ജാനറ്റ് പറഞ്ഞു. ജേക്കബ്‌സ് എന്ന പ്ലംബർ ഗാരേജ് ഒരു അപ്പാർട്ട്‌മെന്റാക്കി മാറ്റാനുള്ള പദ്ധതിയിൽ പ്രവർത്തിച്ചിരുന്നതായും ജാനറ്റ് വെളിപ്പെടുത്തി.

vachakam
vachakam
vachakam

ആലിയ ഒരു ദന്തരോഗത്തിന് ശേഷം ഒപയോയിഡ് ആസക്തിയുമായി മല്ലിടുകയായിരുന്നുവെന്നും അത് അവളുടെ പെരുമാറ്റത്തെ സ്വാധീനിച്ചിരിക്കാമെന്നും ആലിയ ഫഖ്രിയുടെ അമ്മ മകളെ ന്യായീകരിച്ചു.

റിമാൻഡിലായ ഫഖ്‌രി കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പരമാവധി ജീവപര്യന്തം ശിക്ഷ ലഭിക്കും. അടുത്ത ഡിസംബർ 9 നു കോടതിയിൽ ഹാജരാക്കും.നടി നർഗീസ് ഫക്രി സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam