ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഈ മാസം 22ന് വൈകിട്ട് ആറു മണിക്ക് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.
ഇത്തവണത്തെ ക്രിസ്മസ് ആൻഡ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് 'ക്രിസ്മസ് ആൻഡ് ന്യൂ ഇയർ ഗാല 2024' വൈവിധ്യമാർന്ന പരിപാടികൾ മാറ്റുകൂട്ടും. വിവിധ സംഘങ്ങൾ ആലപിക്കുന്ന ക്രിസ്മസ് കരോൾ ഗാനങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, സ്‌കിറ്റുകൾ, നൃത്തം എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
ഫോട്ടോ വിത്ത് സാൻഡ, റാഫിൾ ടിക്കറ്റ് നറുക്കെടുപ്പ് ഉൾപ്പെടെ വ്യത്യസ്തങ്ങളായ പരിപാടികൾ ഇത്തവണത്തെ സവിശേഷതയാണ്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് ഡിന്നറും ക്രമീകരിച്ചിട്ടുണ്ട്.
പ്രസിഡന്റ് ജെസ്സി റിൻസി, സെക്രട്ടറി ആൽവിൻ ഷിക്കോർ, വൈസ് പ്രസിഡന്റ് ഫിലിപ് പുത്തൻപുരയിൽ, ട്രഷറർ മനോജ് അച്ചേട്ട്, ജോയിന്റ് സെക്രട്ടറി വിവിഷ് ജേക്കബ്, ജോയിന്റ് ട്രെഷറർ സിബിൽ ഫിലിപ്പ് എന്നിവർ നേതൃത്വം നൽകുന്ന പരിപാടിക്ക് ആഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനായി കമ്മറ്റി രൂപീകരിച്ചു.
ഫിലിപ്പ് പുത്തൻപുരയിൽ കോ-ഓർഡിനേറ്ററായും ബിജു മുണ്ടക്കൽ, വർഗീസ് തോമസ്, സിബിൽ ഫിലിപ്പ്, ഡോ. റോസ് വടകര, സൂസൻ ചാക്കോ എന്നിവർ കോ-കോർഡിനേറ്റർമാരായും പ്രവർത്തിക്കുന്നു.
ഈ ആഘോഷ പരിപാടികളിലേക്ക് എല്ലാ മലയാളീ സുഹൃത്തുക്കളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
ബിജു മുണ്ടക്കൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്