കോട്ടയം: ബിജെപിയില്‍ ചേര്‍ന്ന സിപിഐഎം മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിയുടെ മകള്‍ മാതു മുല്ലശ്ശേരിയും ബിജെപിയില്‍ ചേര്‍ന്നു.
മധു മുല്ലശ്ശേരിക്കും മകന് മിഥുന് മുല്ലശ്ശേരിക്കും പിന്നാലെയാണ് മകളും ബിജെപിയിലേക്ക് ചേക്കേറിയത്.
വൈക്കം തലയാഴത്ത് താമസിക്കുന്ന മാതുവിന്റെ വീട്ടിലെത്തി ബിജെപി വൈക്കം മണ്ഡലം വൈസ് പ്രസിഡന്റ് പ്രീജു കെ ശശിയാണ് അംഗത്വം നല്‍കിയത്.
ഓര്‍മ്മവെച്ചകാലം മുതല്‍ സിപിഐഎമ്മിനോടൊപ്പമായിരുന്നു തങ്ങളുടെ കുടുംബമെന്ന് മാതു പ്രതികരിച്ചു. അച്ഛന് പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നതു കണ്ടാണ് വളര്‍ന്നത്.
42 വര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച അച്ഛനെ ഒന്നുമല്ലാതാക്കി തീര്‍ത്തെന്നും മാതു പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്