ഷാർജ: വിക്കിമീഡിയൻസ് ഓഫ് യു.എ.ഇ യൂസർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഷാർജയിലെ മർകസ് ദി ഫസ്റ്റ് വേർഡ് ഇൻസ്റ്റിറ്റിയൂട്ടിൽ സംഘടിപ്പിച്ച വിക്കിമീഡിയ പരിശീലക ശിൽപശാല പരമ്പര സമാപിച്ചു.
ആറ് സെഷനുകളിലായി നടന്ന പരിശീലന പരിപാടിയിൽ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ പങ്കെടുത്തു. വിക്കിമീഡിയൻസ് ഓഫ് യു.എ.ഇ യൂസർ ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ആൻഡ് കമ്മ്യൂണിറ്റി ഔട്രീച്ച് കോർഡിനേറ്റർ ദുആ ഖിദിർ പരിപാടി ഉദ്ഘാടനം ചെയ്തു.
വിക്കിമീഡിയ സീനിയർ എഡിറ്ററും ദുബൈ അമിറ്റി സ്‌കൂൾ സോഷ്യൽ സ്റ്റഡീസ് വിഭാഗം മേധാവിയുമായ അക്ബർ അലി ക്ലാസുകൾക്ക് നേതൃത്വം നൽകി. വിക്കിപീഡിയയുടെ പ്രവർത്തനരീതികൾ, വിക്കിഡേറ്റ, വിക്കിമീഡിയ കോമൺസ് തുടങ്ങിയ വിക്കി പദ്ധതികളുടെ പരിശീലന പരിപാടികളാണ് നടന്നത്.
പരിശീലനം വിജയകരമായി പൂർത്തിയാക്കിയ അധ്യാപകർക്ക് സമാപനച്ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഫസ്റ്റ് വേർഡ് ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ ശാഫി നൂറാനിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇവന്റ് കോർഡിനേറ്റർ ടി.പി. സുബൈർ നൂറാനി ആമുഖപ്രഭാഷണം നടത്തി. ഓപ്പറേഷൻസ് ഹെഡ് സിദ്ദീഖ് സഖാഫി നന്ദി രേഖപ്പെടുത്തി.
മുർഷിദ് എളമരം, ജാഫർ സാദിഖ് സഖാഫി, ടി.പി.എം സഈദ് തുടങ്ങിയവർ സംബന്ധിച്ചു. സ്വതന്ത്ര വിജ്ഞാനത്തിന്റെ പ്രചാരണത്തിനും ഡിജിറ്റൽ സാക്ഷരതയുടെ വളർച്ചയ്ക്കും വിക്കിമീഡിയ പോലുള്ള സംരംഭങ്ങൾ നൽകുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും ഇത്തരം പരിശീലന പരിപാടികൾ അധ്യാപകർക്ക് പുതിയ സാധ്യതകൾ തുറന്നുകൊടുക്കുന്നതായും പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
