ചെന്നിത്തലയും, കുഞ്ഞാലിക്കുട്ടിയുമടക്കം സിഎംആർഎൽ നിന്ന് കോടികള്‍ വാങ്ങിയവരില്‍ യുഡിഎഫ് നേതാക്കളും; മുൻ സി.എഫ്.ഒയുടെ മൊഴി പുറത്ത്

SEPTEMBER 10, 2026, 10:31 PM

തിരുവനന്തപുരം: വിവാദമായ സി.എം.ആർ.എൽ  സാമ്പത്തിക ക്രമക്കേട് കേസിൽ എൽ.ഡി.എഫ് നേതാക്കൾക്ക് പുറമെ പ്രമുഖ യു.ഡി.എഫ് നേതാക്കളുടെ പങ്ക് വെളിപ്പെടുത്തുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ് തുടങ്ങിയ മുതിർന്ന നേതാക്കൾ സി.എം.ആർ.എല്ലിൽ നിന്ന് പണം കൈപ്പറ്റിയതായി കമ്പനി മുൻ ചീഫ് ഫിനാഷ്യൽ ഓഫീസർ കെ. സുരേഷ് കുമാർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ED) നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.

സി.എം.ആർ.എൽ ഓഫീസിൽ നിന്ന് കണ്ടെടുത്ത രേഖകളിലെ ഒ.സി, ആർ.സി, കെ.കെ, ഐ.കെ തുടങ്ങിയ ചുരുക്കപ്പേരുകൾ ആരൊക്കെയാണെന്ന് സുരേഷ് കുമാർ ഇ.ഡിക്ക് മുന്നിൽ വിശദീകരിക്കുകയായിരുന്നു. 2024 ഏപ്രിലിലാണ് കെ എസ് സുരേഷ് കുമാര്‍ ഇഡിക്ക് മൊഴി നല്‍കിയത്. 

vachakam
vachakam
vachakam

ഐ.ടി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന് നൽകിയ മൊഴി സുരേഷ് കുമാർ ഇ.ഡിക്ക് മുന്നിലും ആവർത്തിച്ചു. കമ്പനിയുടെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി മാനേജിംഗ് ഡയറക്ടറുടെ നിർദ്ദേശപ്രകാരമാണ് വിവിധ രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയതെന്നാണ് വെളിപ്പെടുത്തൽ.

അതേസമയം, കോൺഗ്രസ് പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നീ ചുമതലകൾ വഹിച്ചിരുന്ന സമയത്ത് പാർട്ടി ഫണ്ട് എന്ന നിലയിലാണ് താൻ പണം കൈപ്പറ്റിയതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. 

അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണ ടി, മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരടക്കം 12 പേരുകളാണ് ഉണ്ടായിരുന്നത്. യുഡിഎഫ് നേതക്കളുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നില്ല. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam