ആലപ്പുഴ: ഭരണിക്കാവിൽ വീട്ടിൽ നിന്ന് 22 പവൻ സ്വർണവും കവർന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാക്കളെ 72 മണിക്കൂറിൽ പൊക്കി പൊലീസ്.
മോഷ്ടിച്ച സ്വർണം ഇരുപത് ലക്ഷം രൂപയ്ക്ക് പ്രതികൾ വിറ്റതിനു തൊട്ടുപിന്നാലെയാണ് പൊലീസിൻറെ പിടിവീണത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസുദ്യോഗസ്ഥനു തോന്നിയ സംശയമാണ് പ്രതികളിലേക്ക് വഴിയൊരുക്കിയത്.
തിരുവനന്തപുരം വളളക്കടവ് സ്വദേശി നസീറും ചിറയിൻകീഴ് സ്വദേശി അനിൽദാസ് എന്ന ഡപ്പാ അനിലും. ശനിയാഴ്ച രാത്രിയിലാണ് ഭരണിക്കാവ് സ്വദേശി ജോർജിൻറെ വീട് കുത്തി തുറന്ന് ഇരുവരും 22 പവൻ സ്വർണവും മുപ്പതിനായിരം രൂപയും കട്ടത്.
വളളികുന്നം പൊലീസ് നടത്തിയ പരിശോധനയിൽ ജോർജിൻറെ വീടിൻറെ സമീപത്തു കൂടി രണ്ടു പേർ നടന്നു പോകുന്ന സിസിടിവി ദൃശ്യം കിട്ടി. സ്റ്റേഷനിലെ ഒരു പൊലീസുദ്യോഗസ്ഥന് ഇവർ കുപ്രസിദ്ധ മോഷ്ടാക്കളായ നസീറും ഡപ്പാ അനിലുമാണെന്ന് സംശയം തോന്നിയതാണ് പിന്നീട് അറസ്റ്റിലേക്ക് നയിച്ചത്..
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
