ദില്ലി: ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നാളെ ജന്തർ മന്തറിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് എസ്എഫ്ഐയും ഡിവൈഎഫ്ഐയും.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നൂറുകണക്കിന് യുവാക്കൾ സമരത്തിൽ പങ്കെടുക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.ദില്ലി പൊലീസിന്റെ വിലക്ക് ലംഘിച്ചാണ് നാളെ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനരീതിയെക്കുറിച്ചുള്ള ആശങ്കകളും രാജ്യത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്മയുമാണ് ഈ പ്രതിഷേധത്തിന് കാരണമായി സംഘാടകർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, നാളെ മുംബൈയിൽ കോക്രോച്ച് ജനത പാർട്ടി തുടങ്ങുന്ന സമരത്തിൽ തങ്ങളെ ക്ഷണിച്ചിട്ടില്ലെന്ന് ഡിവൈഎഫ്ഐയും എസ്എഫ്ഐയും അറിയിച്ചു.എന്നാൽ, ബന്ധപ്പെട്ടാൽ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും എസ്എഫ്ഐ ദേശീയ പ്രസിഡന്റ് ആദർശ് എം സജി പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
