മാസപ്പടിക്കേസിൽ കേസെടുക്കുന്നത് വൈകുമെന്ന് റിപ്പോർട്ട്

SEPTEMBER 10, 2026, 8:11 PM

തിരുവനന്തപുരം: മാസപ്പടി കേസിൽ കേസെടുക്കുന്നത് വൈകുമെന്ന് റിപ്പോർട്ട്. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ആയതിനാൽ വിജിലൻസ് അന്വേഷണത്തിനാണ്  കൂടുതൽ സാധ്യത. 

 ഈയാഴ്ച അവസാനത്തോടെ നിയമോപദേശം ലഭിക്കുന്നതിനെ തുടർന്ന് വിശദമായ കൂടിയാലോചനക്ക് ശേഷമാകും കേസ് ഏത് ഏജൻസി അന്വേഷിക്കണമെന്ന്  തീരുമാനിക്കുക. അതിനാൽ തന്നെ  അടുത്ത ആഴ്ചയോടെ മാത്രമെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയുള്ളൂ. 

 കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറൽ വൈകാതെ നിയമോപദേശം നൽകും.

vachakam
vachakam
vachakam

ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലമാണ് ഇ.ഡിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ചാലുടൻ തുടർനടപടികളിലേക്ക് കടക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam