ദില്ലി: ലീഗ് 27 സീറ്റിൽ മൽസരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരള കോൺഗ്രസ് എട്ട് സീറ്റിലും മത്സരിക്കും. 'പയ്യന്നൂരിൽ വി.കുഞ്ഞികൃഷ്ണന് പിന്തുണ നൽകും,
'ഇടുക്കിയിലും ഏറ്റുമാനൂരും കോൺഗ്രസ് മൽസരിക്കും, കോൺഗ്രസ് അന്തിമപട്ടിക ഇന്നുതന്നെയുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എംപിമാർ മൽസരിക്കുന്നതിനെപ്പറ്റി യുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'അത് തീരുമാനിക്കേണ്ടത് ഞാനല്ല' അതിന് ഞാൻ ആളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബേപ്പൂരിൽ പി.വി. അൻവർ സ്ഥാനാർഥിയാകുമെന്നും പയ്യന്നൂരിൽ സിപിഐഎം പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന് യുഡിഎഫ് പിന്തുണ നൽകുമെന്നും സതീശൻ പറഞ്ഞു. സണ്ണി എം. കപിക്കാട് ഇങ്ങോട്ടാണ് സീറ്റ് ആവശ്യപ്പെട്ടതെന്നും സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്നും സതീശൻ പറഞ്ഞു. ചർച്ച ചെയ്ത് ആവശ്യം തള്ളുകയാണുണ്ടായതെന്നും സതീശൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
