സെൻ്റ് ആൽബർട്ട് കോളേജിൻ്റെ ഭൂമി തിരിച്ചുനൽകാൻ ശ്രമം; മന്ത്രിസഭയുടെ ഭൂമി കൈമാറ്റം വിവാദത്തിൽ

MARCH 17, 2026, 11:24 PM

തിരുവനന്തപുരം: കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന സെൻ്റ് ആൽബർട്ട് കോളേജ് കൈവശം വെച്ചിരിക്കുന്ന ഭൂമി പതിച്ചു നൽകാൻ സർക്കാർ തീരുമാനിച്ചു.  പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗത്തിലാണ് വിവാദ ഭൂമികൈമാറ്റം. 

88 സെന്റ് ഭൂമിയാണ് പതിച്ചുനൽകുന്നത്. ഉമ്മൻചാണ്ടി സർക്കാരിൻ്റെ അവസാന ഘട്ടത്തിൽ ഇതേ ഭൂമി പതിച്ചു നൽകിയിരുന്നു. ഇത് വലിയ വിവാദമായിരുന്നു. 

ഒന്നാം പിണറായി സർക്കാർ നിയമിച്ച എ കെ ബാലൻ ഉപസമിതി മന്ത്രിസഭ തീരുമാനം തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. ഈ തീരുമാനം തിരുത്തിക്കൊണ്ടാണ് സർക്കാരിന്റെ ഇപ്പോഴുള്ള പുതിയ ഉത്തരവ്.

vachakam
vachakam
vachakam

മത, സാമുദായിക സംഘടനകളെ പ്രീണിപ്പെടുത്താൻ വേണ്ടി അടൂർ പ്രകാശ് റവന്യൂ മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന മന്ത്രിസഭയിലാണ് സെൻ്റ് ആൽബർട്ട് കോളേജ് കൈവശം വെച്ചിരിക്കുന്ന ഭൂമി പതിച്ചു നൽകാൻ ആദ്യ തീരുമാനം എടുത്തത്.

ഇത് വലിയ വിവാദമായി. ഒന്നാം പിണറായി സർക്കാർ നിയമിച്ച എകെ ബാലൻ ഉപസമിതിയാണ് ഈ മന്ത്രിസഭ തീരുമാനം തെറ്റാണെന്ന് കണ്ടെത്തിയത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam