വിമാനയാത്രക്കാർക്ക് ആശ്വാസം: സീറ്റ് തിരഞ്ഞെടുപ്പിലെ അധിക നിരക്ക് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ

MARCH 18, 2026, 3:07 AM

ഡൽഹി: വിമാനയാത്രക്കാരുടെ ചെലവ് കുറയ്ക്കാനും സേവനങ്ങൾ കൂടുതൽ സുതാര്യമാക്കാനും കേന്ദ്ര സർക്കാർ പുതിയ നടപടികൾക്ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. സീറ്റ് തെരഞ്ഞെടുപ്പിന് ഈടാക്കുന്ന അധിക നിരക്കുകൾ നിയന്ത്രിക്കുകയും യാത്രക്കാരുടെ അവകാശങ്ങൾ കൂടുതൽ ശക്തമാക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അതേസമയം ഇപ്പോൾ പല വിമാനക്കമ്പനികളും സീറ്റ് തിരഞ്ഞെടുപ്പിനായി അധിക ഫീസ് ഈടാക്കുന്ന സാഹചര്യത്തിൽ, ഇതിന് നിയന്ത്രണം ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. എല്ലാ വിമാനങ്ങളിലും കുറഞ്ഞത് 60 ശതമാനം സീറ്റുകൾ എങ്കിലും സൗജന്യമായി തിരഞ്ഞെടുക്കാൻ കഴിയുന്ന രീതിയിൽ സംവിധാനം ഒരുക്കണമെന്ന് ആണ് സിവിൽ ഏവിയേഷൻ മന്ത്രാലയം നിർദേശിച്ചത്.

ടിക്കറ്റ് ബുക്കിംഗിനുശേഷമോ വെബ് ചെക്ക്-ഇൻ സമയത്തോ ഇഷ്ടപ്പെട്ട സീറ്റ് തിരഞ്ഞെടുക്കാൻ അധിക നിരക്ക് ഈടാക്കുന്ന രീതികൾ അവസാനിപ്പിച്ച് യാത്രക്കാർക്ക് ന്യായമായ സേവനം ഉറപ്പാക്കുക എന്നതാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ലക്ഷ്യം.

vachakam
vachakam
vachakam

അതേസമയം ഒരേ പിഎൻആറിൽ യാത്ര ചെയ്യുന്നവർക്ക് അടുത്തടുത്ത സീറ്റുകൾ ലഭ്യമാക്കണമെന്നും വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിലൂടെ കുടുംബങ്ങൾക്കും കൂട്ടമായി യാത്ര ചെയ്യുന്നവർക്കും അധിക ചെലവില്ലാതെ ഒരുമിച്ച് ഇരിക്കാൻ സാധിക്കുമെന്നാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ബാഗേജ്, വളർത്തുമൃഗങ്ങൾ, സ്പോർട്സ് ഉപകരണങ്ങൾ, സംഗീതോപകരണങ്ങൾ എന്നിവയുടെ ഗതാഗതവുമായി ബന്ധപ്പെട്ട നടപടികളും കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായ രീതിയിൽ ഏകീകരിക്കാൻ ഡിജിസിഎയോട് ആവശ്യപ്പെട്ടു. പ്രത്യേകിച്ച് വളർത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതിനുള്ള വ്യക്തമായ മാർഗനിർദേശങ്ങൾ പുറത്തിറക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ഫ്ലൈറ്റ് വൈകൽ, റദ്ദാക്കൽ, ബോർഡിംഗ് നിഷേധം തുടങ്ങിയ സാഹചര്യങ്ങളിൽ യാത്രക്കാരുടെ അവകാശങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയും സർക്കാർ ഊന്നിപ്പറഞ്ഞു. വിമാനക്കമ്പനികളുടെ വെബ്സൈറ്റുകൾ, മൊബൈൽ ആപ്പുകൾ, ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ, വിമാനത്താവള കൗണ്ടറുകൾ എന്നിവയിലൂടെ ഈ വിവരങ്ങൾ വ്യക്തമായി പ്രദർശിപ്പിക്കണമെന്നും നിർദേശിച്ചു. കൂടാതെ, പ്രാദേശിക ഭാഷകളിൽ കൂടി യാത്രക്കാരെ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കണമെന്നും ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

രാജ്യത്തെ ആഭ്യന്തര വ്യോമയാന മേഖല വേഗത്തിൽ വളർന്നുകൊണ്ടിരിക്കെ, ദിവസേന ലക്ഷക്കണക്കിന് യാത്രക്കാരാണ് വിമാനയാത്ര നടത്തുന്നത്. ഈ സാഹചര്യത്തിലാണ് യാത്ര കൂടുതൽ സൗകര്യപ്രദമാക്കാനും അധിക ചാർജുകളുടെ ഭാരം കുറയ്ക്കാനുമായി സർക്കാർ പുതിയ നീക്കങ്ങൾ ആരംഭിക്കുന്നത്. നേരത്തെ കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭ്യമാക്കാൻ ‘ഉഡാൻ യാത്രി കഫേ’ പോലുള്ള പദ്ധതികളും, വിമാനത്താവളങ്ങളിൽ സൗജന്യ വൈ-ഫൈ സൗകര്യവും സർക്കാർ അവതരിപ്പിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam