മലപ്പുറം: പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു. പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പരപ്പനങ്ങാടി സിഐ സ്റ്റെപ്‌റ്റോ ജോണിന് ഗുരുതരമായി പരിക്കേറ്റത്.
പൊലീസ് ഉദ്യോഗസ്ഥന്റെ ഇടതു കയ്യിന് ആഴത്തിലുള്ള മുറിവേറ്റു. ഉദ്യോഗസ്ഥൻ നിലവിൽ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പരപ്പനങ്ങാടി കുപ്പിവളവിൽ വെച്ച് ഇന്നലെയായിരുന്നു സംഭവം. നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ ആളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
പൊട്ടിയ ഗ്ലാസ് ഉപയോഗിച്ച് ഇയാൾ സിഐയെ കുത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
