തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ധൂർത്തില്ലാത്ത പുതിയൊരു ഭരണശൈലിക്ക് തുടക്കമിടുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് ഇനി കൂടുതൽ മോടി കൂട്ടേണ്ടെന്ന് അദ്ദേഹം പൊതുഭരണ വകുപ്പിന് (GAD) കർശന നിർദ്ദേശം നൽകി.
വൻ തുക ചെലവഴിച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്തരുതെന്നും അത്യാവശ്യം വേണ്ട ചില്ലറ അറ്റകുറ്റപ്പണികൾ മാത്രം മതിയെന്നുമാണ് സതീശന്റെ നിലപാട്. മുഖ്യമന്ത്രിയുടെ വസതിക്ക് പുറമെ മറ്റ് മന്ത്രിമന്ദിരങ്ങളും അനാവശ്യമായി മോടിപിടിപ്പിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ പത്ത് വർഷക്കാലത്തെ ഭരണത്തിൽ ഏറ്റവും കൂടുതൽ വിവാദങ്ങളിൽ നിറഞ്ഞ ഒന്നായിരുന്നു ക്ലിഫ് ഹൗസിലെ സാമ്പത്തിക ചെലവുകൾ. 4.2 ഏക്കർ കോമ്പൗണ്ടിലായി 15,000 ചതുരശ്ര അടി വലുപ്പമുള്ള ക്ലിഫ് ഹൗസിൽ ഏഴ് കിടപ്പുമുറികളും ഒരു ഓഫീസ് മുറിയും ഒരു കോൺഫറൻസ് ഹാളുമുണ്ട്.
2016 മെയ് മുതൽ 2022 നവംബർ വരെയുള്ള കാലയളവിൽ മാത്രം ക്ലിഫ് ഹൗസിലെ നീന്തൽക്കുളത്തിനായി 31,92,360 രൂപയാണ് എൽഡിഎഫ് സർക്കാർ ചെലവിട്ടത്. കൂടാതെ ലിഫ്റ്റ് നിർമ്മാണത്തിനായി 25.50 ലക്ഷം രൂപ അനുവദിച്ചതും മന്ത്രിമന്ദിരങ്ങളിലെ മരപ്പട്ടി ശല്യത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരസ്യപ്രസ്താവനയും ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.
Newstag: V.D. Satheesan, Cliff House Renovation, Anti-corruption Measures, Kerala Chief Minister Residence, Pinarayi Vijayan Government, Luxury Expenses Controversy, Swimming Pool Renovation Cost, General Administration Department, Minister Bungalows, UDF Government 2026.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
