കുന്ദമംഗലം: മൂല്യാധിഷ്ഠിത വിദ്യാഭ്യാസം രാഷ്ട്ര നിർമാണത്തിന്റെ അടിത്തറയാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൂല്യ ബോധം നൽകുന്നതിൽ പരിഗണ നൽകണമെന്നും മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി.
മർകസ് കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ 2026-27 അധ്യയന വർഷത്തെ വിദ്യാർഥികൾക്ക് വേണ്ടി സംഘടിപ്പിച്ച 'ഇൻസെപ്ഷൻ' ഓറിയന്റേഷൻ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂല്യ ബോധമുള്ള സമൂഹത്തിനാണ് നല്ലൊരു രാജ്യത്തെ കെട്ടിപ്പടുക്കാനാവുക.
സമൂഹത്തിൽ വലിയവരെ ബഹുമാനിക്കാനും അധ്യാപകരെ പരിഗണിക്കാനും കഴിയുന്ന വിദ്യാർഥികൾ കോളേജിൽ വളർന്നു വരേണ്ടതുണ്ട്. അത്തരത്തിലുള്ള വിദ്യാഭ്യാസം നൽകുന്ന രീതിയാണ് മർകസ് കോളേജ് മുന്നോട്ട് വെക്കുന്നതെന്നും, രക്ഷിതാക്കളും വിദ്യാർഥികളും ആ ലക്ഷ്യത്തിനായി ഒരുമിച്ചു നിൽക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
മർകസ് കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് സാലിഹ് ഒ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഡോ. സയ്യിദ് അബ്ദു സബൂർ ബാഹസൻ അവേലം മുഖ്യ പ്രഭാഷണം നടത്തി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുഹമ്മദ് അലി സഖാഫി വള്ളിയാട് 'കണക്ട് പേരന്റിംഗ്' സെഷന് നേതൃത്വം നൽകി.
ഫാറൂഖ് ട്രെയിനിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ.എം. ഷരീഫ് വിദ്യാർഥികൾക്കായി ഓറിയന്റേഷൻ ക്ലാസ്സ് നൽകി.
മർകസ് ഹയർ എഡ്യൂക്കേഷൻ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടർ അക്ബർ ബാദുഷ സഖാഫി ചടങ്ങിൽ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. പി.എം രാഘവൻ സ്വാഗതവും അക്കാഡമിക് കോർഡിനേറ്റർ യാസീൻ റാഫത്ത് അലി നന്ദിയും പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
