തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ലഭിച്ചയുടന്‍ പൊലീസിന് കൈമാറിയ കെപിസിസി നടപടി മാതൃകയെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്.
'എല്‍ഡിഎഫിന്റെ മാതൃക സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാവാത്തതുകൊണ്ടാണ് പരാതി ലഭിച്ചയുടന്‍ പൊലീസിന് കൈമാറിയത്.
പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനത്തോടൊപ്പവും ഉണ്ടാകും. രാഹുലിനെ പിന്തുണച്ച് നേരത്തെയും അഭിപ്രായം പറഞ്ഞിട്ടില്ല.'മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതിവിധി പുറത്തുവരട്ടെയെന്നും ബാക്കി പിന്നീട് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം വിഷയങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിച്ചുതന്ന മുന്‍മാതൃകകളെ സ്വീകരിക്കുകയാണെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കുന്നതിന് പകരം കമ്മീഷനെ നിയമിക്കുമായിരുന്നു.
ആ കമ്മീഷന്‍ കേസ് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ നടപടിയെടുക്കാതെ കാത്തിരിക്കേണ്ടിവരുമെന്നതാണ് എല്‍ഡിഎഫിന്റെ മാതൃകയെന്നും രാഹുലിനെതിരെ കോണ്‍ഗ്രസ് കൈക്കൊണ്ട നടപടി മാതൃകാപരമെന്നും യുഡിഎഫ് കണ്‍വീനര്‍ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
