കമ്പം കാട്ടുപള്ളിവാസലില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

APRIL 25, 2026, 1:38 AM

കമ്പം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം.സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരിച്ചത്. 

തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് രാവിലെയായിരുന്നു പടക്കനിര്‍മ്മാണശാല തുറന്നത്. ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

തീപിടിത്തത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു.കൂടുതല്‍ പേര്‍ സ്ഥലത്തുണ്ടാകാതിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.

vachakam
vachakam
vachakam

അതേസമയം, പൊട്ടിത്തെറിയുടേയും തുടര്‍ന്നുള്ള തീപിടിത്തതിന്റേയും കാരണം വ്യക്തമല്ല. വിഷവാതകമാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam