കൊല്ലം: മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ കേസിൽ എൻജിനീയറിങ് വിദ്യാർഥി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.
ഓഗസ്റ്റ് ഒന്നിന് പുലർച്ചെ ഒന്നര മണിയോടെ ചടയമംഗലത്തെ മൊബൈൽ ഷോപ്പിന്റെ പിൻഭാഗം പൊളിച്ച് അകത്തു കയറിയായിരുന്നു കവർച്ച.
അൻപതോളം മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളുമാണ് പ്രതികൾ മോഷ്ടിച്ചത്. ഒളിവിലുള്ള ഒന്നാം പ്രതി ജസീമിനെ കണ്ടെത്താൻ ചടയമംഗലം പൊലീസ് അന്വേഷണം ഊർജിതമാക്കി.
അന്വേഷണത്തിൽ കല്ലംമ്പലം സ്വദേശികളായ അൽ അമീൻ, മുഹമ്മദ് ആഷിക്, എഞ്ചിനീയറിംഗ് വിദ്യാർഥിയായ മുഹമ്മദ് ഇർഫാൻ എന്നിവരെ പിടികൂടി.
ഒന്നാം പ്രതി ജസീമും, അൽ അമീനും ചേർന്ന് കടയ്ക്കുള്ളിൽ കയറി മോഷണം നടത്തുകയായിരുന്നു. കാറിൽ കാത്തുനിന്ന സഹായികളുടെ പക്കൽ മൊബൈൽ ഫോണുകളുകളും ലാപ്പ്ടോപ്പും ഏൽപ്പിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ചടയമംഗലം പൊലീസ് പ്രതികളെ പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്