കേരള അസോസിയേഷൻ ഓഫ് ഡാളസ് നിയമബോധവൽക്കരണ സെമിനാർ മാർച്ച് 22

MARCH 18, 2026, 4:40 AM

ഡാളസ്: ഡാളസിലെ പ്രവാസി മലയാളി സമൂഹത്തിനായി കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി നിയമബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. 'നിയമ അവബോധവും കുടുംബ മൂല്യങ്ങളും' എന്ന വിഷയത്തിലാണ് സെമിനാർ ഒരുക്കിയിരിക്കുന്നത്.

2026 മാർച്ച് 22, ഞായറാഴ്ച  വൈകുന്നേരം 3:30  KAD / IC&EC ബാങ്ക്വറ്റ് ഹാളിലാണ്  (3821 Broadway Blvd, Garland, TX 75043) സെമിനാർ


vachakam
vachakam
vachakam

പ്രമുഖ അഭിഭാഷകരായ സൗമ്യ ജോർജ് (പേഴ്‌സണൽ ഇഞ്ചുറി & ഇമിഗ്രേഷൻ), മെലിസ റോയ് (എസ്റ്റേറ്റ് പ്ലാനിംഗ്) എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.

പേഴ്‌സണൽ ഇഞ്ചുറി അവബോധം, എസ്റ്റേറ്റ് പ്ലാനിംഗ്, വിൽപത്രങ്ങൾ (Wills), ട്രസ്റ്റുകൾ, വ്യക്തിഗത അവകാശങ്ങളുടെയും സ്വത്തുക്കളുടെയും സംരക്ഷണം എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ.

കുടുംബങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും കൃത്യമായ നിയമധാരണയോടെ തീരുമാനങ്ങൾ എടുക്കുന്നതിനും സമൂഹത്തെ പ്രാപ്തരാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.

vachakam
vachakam
vachakam

എല്ലാവർക്കും പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി കേരള അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടുക.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam