ദില്ലി: എഫ്സിആർഎ നിയമഭേദഗതി സംബന്ധിച്ചുള്ള സുരേഷ് ഗോപിയുടെ 'കള്ളന്മാർ' പ്രസ്താവന വേദനയുണ്ടാക്കിയെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാദർ മാത്യു കോയിക്കൽ.
എഫ്സിആർഎ നിയമഭേദഗതിയിൽ ആശങ്ക അറിയിച്ചുകൊണ്ട് കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ കണ്ടതിന് ശേഷമായിരുന്നു ഫാദർ മാത്യു കോയിക്കലിന്റെ പ്രതികരണം.
കള്ളന്മാർ ഭയന്നാൽ മതി എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ആരാണ് കള്ളൻമാർ എന്ന് അദ്ദേഹം വ്യക്തമാക്കണം. പ്രസ്താവന ബാലിശമെന്നും മനോവിഷമം ഉണ്ടാക്കിയെന്നും മാത്യു കോയിക്കൽ പ്രതികരിച്ചു.
എഫ്സിആർഎ നിയമഭേദഗതിയിലെ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും കേന്ദ്ര മന്ത്രി കിരൺ റിജിജുവിനെ അറിയിച്ചുവെന്നും കുടിക്കാഴ്ച്ചയ്ക്ക് രാഷ്ട്രീയ മാനമില്ല എന്നും ഫാദർ മാത്യു കോയിക്കൽ പറഞ്ഞു.
ആവശ്യമായ ഇടപെടൽ നടത്തുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്ക-ഇറാൻ വെടിനിർത്തൽ നിലവിൽ വന്നു, എങ്കിലും പ്രധാന തർക്കങ്ങളിൽ തീരുമാനമാകാത്തത് ആശങ്കയാകുന്നു
ആയുധം നൽകിയാൽ പണികിട്ടും; ഇറാന് ആയുധം നൽകുന്ന രാജ്യങ്ങൾക്ക് 50 ശതമാനം നികുതി
ലോകം ഉറ്റുനോക്കിയ ചുവടുമാറ്റം; ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്
12 -ാമത് എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന് ഏപ്രിൽ 11ന് തുടക്കം കുറിക്കും