ദില്ലി: കാലടി സർവകലാശാല വിദ്യാർത്ഥികളുടെ സസ്പെൻഷൻ സംബന്ധിച്ചുള്ള ഹർജിയിൽ ഇന്ന് അടിയന്തരവാദമില്ല. ഹർജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
സർവ്വകലാശാല സസ്പെൻഡ് ചെയ്ത വിദ്യാര്‍ത്ഥികൾക്ക് ഹൈക്കോടതിയിലും വൻ തിരിച്ചടിയായിരുന്നു ഉണ്ടായത്.
പരീക്ഷയെഴുതാൻ അനുവദിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തവ് ഹൈക്കോടതി ഡിവഷൻ ബെഞ്ച് റദ്ദാക്കി. ചട്ടവിരുദ്ധമായി തീരുമാനമെടുക്കാൻ വാഴ്സിറ്റിയോട് നിര്‍ദേശിക്കാൻ കോടതികൾക്ക് ആവില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.
അതേസമയം ഇന്ന് പരീക്ഷ തുടങ്ങുകയാണെന്നും അടിയന്തരമായി കേസ് പരിഗണിക്കണമെന്നും വിദ്യാർത്ഥികൾക്കായി അഭിഭാഷകരായ ദേവവ്രത്, കെ ആർ സുഭാഷ് ചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു. എന്നാൽ, നാളെ കേൾക്കാമെന്ന് കോടതി അറിയിച്ചു. വിദ്യാർത്ഥികൾ അവകാശപ്പെടുന്ന യോഗ്യതകൾ ഉണ്ടെങ്കിൽ വീണ്ടും പരീക്ഷ നടത്താൻ നിർദേശിക്കും എന്നും സുപ്രീംകോടതി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
