തിരുവനന്തപുരം: പാലക്കാട് മുൻ സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ പ്രതികരിച്ച് സിപിഎം നേതാവ് സുജ സൂസൻ ജോർജ്.
സുരേഷ് ബാബുവിനെതിരായ പരാതി സിപിഎം പാർട്ടിക്കുള്ളിൽ ഒതുക്കുന്നു എന്ന ആക്ഷേപങ്ങൾക്കിടെയാണ് വനിതാ നേതാവിന്റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. സുരേഷ് ബാബുവിനെതിരെ നിയമനടപടി ആണ് വേണ്ടതെന്ന് സുജ സൂസൻ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.
ലൈംഗികാതിക്രമം ഗൗരവതരമായ ക്രിമിനല്‍കുറ്റമാണ്. അതിന് നീതിന്യായസംഹിത നിര്‍ദ്ദേശിക്കുന്ന നിയമനടപടികളുണ്ട്. അതിന് വിധേയമാകുകയും ആക്കുകയുമാണ് വേണ്ടത്. അതിന് മറ്റൊരു ന്യായവുമില്ല, ഒഴിവ് കഴിവുമില്ല എന്നാണ് സുജ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം സംഭവത്തിൽ ഇരയായ യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് നിലവിലെ സൂചന. എന്നാൽ സുരേഷ് ബാബുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതടക്കം നേതൃത്വം പരിഗണിക്കുന്നുണ്ട്. വിപുലീകൃത ജില്ല കമ്മിറ്റികൾക്ക് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരിക്കും തീരുമാനമെടുക്കുക. സുരേഷ് ബാബുവിനെതിരെ ശക്തമായ ഡിജിറ്റൽ തെളിവുകളോടെയാണ് യുവതി നേതൃത്വത്തിന് പരാതി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
