17കാരന്റെ കൊലപാതകം: പ്രതികളിലൊരാൾ റൗഡി ലിസ്റ്റിൽപ്പെട്ടയാൾ 

NOVEMBER 2, 2026, 5:55 PM

തിരുവനന്തപുരം: ശ്രീകാര്യത്തെ പതിനേഴുകാരന്റെ കൊലപാതകത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളില്‍ ഒരാളായ ശ്രീകാര്യം സ്വദേശി ഉമര്‍ റൗഡി ലിസ്റ്റിലും മോഷണക്കേസിലും ഉൾപ്പെട്ടയാൾ. 

കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന ഒരു മോഷണക്കേസില്‍ ഉമറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്‍ജിനീയറിങ് കോളേജിന് സമീപം തലയില്‍ക്കോണത്തായിരുന്നു സംഭവം. ഇയാള്‍ക്കൊപ്പം മോഷണത്തിന് പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉണ്ടായിരുന്നു. വീട്ടുകാര്‍ ഗുരുവായൂര്‍ ദര്‍ശനത്തിന് പോയ സമയത്ത് വീട്ടില്‍ കയറിയ പ്രതികള്‍ 85000 രൂപയും അരപ്പവനും മോഷ്ടിക്കുകയായിരുന്നു.

ഇയാളും പൊലീസ് കസ്റ്റഡിയിലുള്ള പതിനേഴുകാരനും സുഹൃത്തുക്കളാണ്. അഭിറാമിനെ പാങ്ങാപ്പാറയില്‍ വരാന്‍ കാമുകിയെക്കൊണ്ട് വിളിച്ച് പറയിച്ച ശേഷം സുഹൃത്തായ പതിനേഴുകാരനും ഉമറും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് നിഗമനം. 

vachakam
vachakam
vachakam

തിങ്കളാഴ്ചയായിരുന്നു ശ്രീകാര്യത്തെ അരുംകൊല പുറംലോകമറിയുന്നത്. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗര്‍ സ്വദേശിയായ അഭിറാമാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ചാക്കില്‍ കെട്ടി വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം മുതല്‍ അഭിറാമിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് കുടുംബം ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ അഭിറാമിന്റെ മൃതദേഹം കണ്ടെത്തിയത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam