കള്ളക്കുറിച്ചി : തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ പഠിക്കാത്തതിന് ശകാരിച്ചതിന്റെ ദേഷ്യത്തിൽ അമ്മയെ മകന്‍ തല്ലിക്കൊന്നു.40 വയസുള്ള മഹേശ്വരിയെ ആണ് പതിനാല് വയസുള്ള മകൻ കൊലപ്പെടുത്തിയത്.സംഭവത്തിൽ മകനെ പോലീസ് അറസ്റ്റുചെയ്തു.
പഠിക്കാത്തതിന് നിരന്തരം ശകാരിച്ചതിനാൽ അമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പതിന്നാലുകാരൻ മൊഴിനൽകി.അച്ഛനും അമ്മയും ഇടയ്ക്കിടെ വഴക്കിടുന്നതും കുട്ടിയെ അസ്വസ്ഥനാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഒക്ടോബര്‍ 20 നാണ് മഹേശ്വരിയുടെ മൃതദേഹം കണ്ടെത്തിയത്. പാടത്തേക്കുപോയ മഹേശ്വരി തിരിച്ചെത്താത്തതിനെത്തുടർന്നു നടത്തിയ തിരച്ചിലിലാണ് കൃഷിയിടത്തിൽ ദേഹമാസകലം മുറിവോടെ മൃതദേഹം കണ്ടത്.ഉടന്‍ തിരുനാവാലൂര്‍ പൊലീസ് സ്ഥലത്തെത്തി മഹേശ്വരിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വില്ലുപുരത്തെ മുണ്ടിയമ്പാക്കത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു.പോസ്റ്റ്മോര്‍ട്ടത്തില്‍ മഹേശ്വരിയുടേത് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
