തിരുവനന്തപുരം: മൊസാംബിക്കിലെ ബെയ്റ തുറമുഖത്ത് കപ്പൽ അപകടത്തിൽപ്പെട്ട് മരിച്ച തേവലക്കര സ്വദേശി ശ്രീരാഗിൻറെ മൃതശരീരം നാളെ വീട്ടിലെത്തിക്കും.
മൃതദേഹം ഇന്ന് മുംബെയിലെത്തി. രാത്രി 12.20ന് മുംബൈയിൽ നിന്നും AI 2544 വിമാനത്തിൽ കൊച്ചിയിലേക്ക് അയയ്ക്കും.
പുലർച്ചെ 2.20ന് കൊച്ചിയിൽ എത്തും. മൃതദേഹം നാളെ രാവിലെ 7.30ഓടു കൂടി കൊല്ലം തേവലക്കരയിലെ വീട്ടിലെത്തിക്കുമെന്ന് എൻകെ പ്രേമചന്ദ്രൻ എംപി അറിയിച്ചു.
നടപടികൾ പൂർത്തിയാക്കി റോഡ് മാർഗ്ഗം രാവിലെ 7.30ഓടുകൂടി കൊല്ലം തേവലക്കരയിലെ വീട്ടിൽ മൃതദേഹം എത്തിക്കുന്ന തരത്തിലാണ് നടപടികൾ സ്വീകരിച്ചിട്ടുള്ളതെന്നും ഷിപ്പിംഗ് അധികൃതർ വിവരം നൽകിയെന്നും പ്രേമചന്ദ്രൻ എംപി അറിയിച്ചു.
2 മലയാളി യുവാക്കൾ അടങ്ങുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. എറണാകുളം പിറവം സ്വദേശി ഇന്ദ്രജിത്തും കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗുമടക്കം അഞ്ച് ഇന്ത്യക്കാർക്കാരാണ് അപകടത്തിൽ പെട്ടത്. മൂന്ന് ഇന്ത്യക്കാരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. നാലു വർഷമായി മൊസാംബിക്കിലെ സ്കോർപിയോ മറൈൻ എന്ന കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
