കൊച്ചി: ചെല്ലാനത്ത് നിന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. സെബിന്‍, പാഞ്ചി, കുഞ്ഞുമോന്‍, പ്രിന്‍സ്, ആന്റപ്പന്‍ എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. ചെല്ലാനം കണ്ടക്കടവ് സ്വദേശികളാണിവര്‍.
മത്സ്യത്തൊളിലാളികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ടില്‍ കയറ്റിയാണ് അഞ്ച് പേരെയും കരയിലെത്തിച്ചത്. എന്‍ജിന്‍ തകരാറിലായി വള്ളം കുടുങ്ങിപ്പോയെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇമ്മാനുവല്‍(KL 03 4798) എന്ന വള്ളത്തില്‍ പോയവരാണ് കടലില്‍ കുടുങ്ങിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് ഇവര്‍ കടലിലേക്ക് പോയത്. രാവിലെ 9 മണിയോടെ മടങ്ങി വരേണ്ടതായിരുന്നു. എന്നാല്‍, രാത്രിയായിട്ടും കാണാതായതോടെ കോസ്റ്റ് ഗാര്‍ഡും നേവിയും തിരച്ചില്‍ നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
