പത്തനംതിട്ട : പത്തനംതിട്ടയിൽ ക്ഷേത്ര കഴകം ഷോക്കേറ്റ് മരിച്ചു. പത്തനംതിട്ട അയിരൂർ രാമേശ്വരം ക്ഷേത്രത്തിലെ കഴകം ബിനുകുമാർ (45) ആണ് ഷോക്കേറ്റ് മരിച്ചത്.
ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്.ക്ഷേത്രത്തിലേക്കുള്ള പൂജക്കായി കൂവളത്തിന്‍റെ ഇല പറിക്കുന്നതിനിടെയാണ് അപകടം. കൂവള മരത്തിൽ നിന്ന് ഇരുമ്പു തോട്ടി ഉപയോഗിച്ച് ഇല പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു.തുടർന്നാണ് ബിനുകുമാറിന് ഷോക്കേറ്റത്.മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേ മോര്‍ച്ചറിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
