തിരുവനന്തപുരം : പിഎം ശ്രീ വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ രൂക്ഷമായി പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.പത്ര സമ്മേളനം കണ്ടപ്പോൾ ഒരു കാര്യം മനസിലായിയെന്നും അയാൾ ശിവൻകുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു പ്രതികരണം.നേമത്ത് ബിജെപി തോറ്റെന്ന് ആരാണ് പറഞ്ഞതെന്ന് ചോദിച്ച രാഹുൽ ശ്രീ.പി.എം എംഎൽഎ സംഘിക്കുട്ടിയെന്നും ശിവൻകുട്ടിയെ പരിഹസിച്ചു.
ദേശീയ വിദ്യാഭ്യാസ നയ(എൻഇപി)ത്തിന്റെ ഭാഗമായുള്ള പിഎംശ്രീ പദ്ധതിയിൽ പങ്കാളിയാകാൻ സർക്കാർ തീരുമാനിച്ചത് തന്ത്രപരമായ നീക്കമാണെന്നായിരുന്നു വി.ശിവൻകുട്ടിയുടെ പ്രതികരണം.നമ്മുടെ കുട്ടികൾക്ക് അവകാശപ്പെട്ട ആയിരകണക്കിന് കോടി രൂപയുടെ കേന്ദ്ര ഫണ്ട് തടഞ്ഞ് വെച്ചുകൊണ്ട് കേരളത്തെ സാമ്പത്തികമായി ഞെരുക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ മറികടക്കാനുള്ള തന്ത്രപരമായ നീക്കമാണിതെന്നായിരുന്നു മന്ത്രിയുടെ വാദം.
അതേസമയം, നേരത്തെ പിണറായി വിജയനെയും രാഹുൽ മാങ്കൂട്ടത്തിൽ വിമര്‍ശിച്ചിരുന്നു. ഇതുവരെ ശ്രീ വിജയൻ ആയിരുന്നുവെന്നും ഇനി മുതൽ വിജയൻ ശ്രീ എന്നായിരിക്കുമെന്നും ശ്രീ പിഎം ശ്രിന്താബാദ് എന്നുമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പരിഹാസം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
