സാമൂഹ്യ സുരക്ഷാ പെൻഷൻ: രേഖകൾ ഹാജരാക്കി പിശകുകൾ തിരുത്താം

MAY 10, 2024, 4:41 PM

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ പോർട്ടലായ സേവന സോഫ്റ്റ്‌വെയറിൽ ഗുണഭോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങളിൽ പിശകുകളുണ്ടെങ്കിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കി തിരുത്തലുകൾ വരുത്താവുന്നതാണെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.

സാമൂഹ്യ സുരക്ഷാ പെൻഷൻ ഡാറ്റ പ്യൂരിഫിക്കേഷന്റെ ഭാഗമായി ഗുണഭോക്താക്കളുടെ വിവരങ്ങൾ പരിശോധിച്ചു പിശകുകൾ തിരുത്തുന്നതിനും ആധാർ ഒതന്റിക്കേഷൻ പൂർത്തിയാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്. ജനന തീയതി തെറ്റായി രേഖപ്പെടുത്തിയതടക്കമുള്ള ചില പ്രശ്‌നങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണു നിർദേശം.

സേവന സോഫ്റ്റ്‌വെയറിലെ വിവരങ്ങളിൽ പിശകുകളുള്ള ഗുണഭോക്താക്കൾ മാത്രമേ രേഖകൾ ഹാജരാക്കേണ്ടതുള്ളൂ എന്നും ഇക്കാരണത്താൽ നിലവിൽ പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണഭോക്താക്കളുടെ പെൻഷൻ മുടങ്ങുമെന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam