സ്‌നേഹതീരം ഓണാഘോഷം സെപ്തംബർ 6ന് ഫിലഡൽഫിയായിൽ

AUGUST 30, 2025, 11:11 AM

ഫിലഡൽഫിയാ: ഫിലഡൽഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളികളുടെ പരസ്പര സഹകരണത്തിനും, സൗഹൃദത്തിനും, ഒത്തുകൂടലിനും, അത്യാവശ്യ ഘട്ടങ്ങളിലെ വിലമതിക്കാനാവാത്ത സഹായങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ട്, ഒരുപറ്റം മലയാളികളാൽ രൂപംകൊണ്ട ഫിലഡൽഫിയായിലെ ശക്തമായ മലയാളി സൗഹൃദ കൂട്ടായ്മയായ ' സ്‌നേഹതീരം ' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന 'ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി' യുടെ ആദ്യ ഓണാഘോഷം സെപ്തംബർ 6ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ 3 മണി വരെ, ബൈബറി റോഡിലുള്ള സെന്റ് മേരിസ് ക്‌നാനായ ചർച്ച് ഹാളിൽവച്ച് (ഗുഡ് സമരിറ്റൻ നഗർ) വളരെ വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു. (St Mary's Knanaya Church, 701 Byberry Rd, Philadelphia, PA 19116).

2024ലെ ഓണത്തിന് ഒന്നിച്ചുകൂടിയ ഒരുപറ്റം മലയാളി സൗഹൃദങ്ങളുടെയുള്ളിൽ അന്ന് ഉദിച്ചുയർന്ന ആശയമാണ് 'സ്‌നേഹതീരം' എന്ന ഈ കൂട്ടായ്മ. 2025 നവംബർ 01 കേരളപിറവി ദിനം ഔപചാരികമായി രൂപംകൊണ്ട ഈ സ്‌നേഹതീരത്തിന്റെ ആദ്യത്തെ ഓണം എന്ന പ്രാധാന്യത്തോടുകൂടി ആഘോഷിക്കുന്ന ഈ ഓണം, നമ്മുടെ വനിതാ വിംഗിന്റെ നേതൃത്വത്തിൽ നടത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വനിതാ പ്രാതിനിധ്യമുള്ള സ്റ്റേജും, പ്രോഗ്രാമുകളുമാണ് ഈ ഓണപ്രോഗ്രാമിൽ കൂടുതലായി ഉൾപ്പെടുത്തുന്നത്.

രാവിലെ കൃത്യം 10 മണിക്ക് രജിട്രേഷൻ ആരംഭിക്കും, തുടർന്ന് സ്‌നേഹതീരം വനിതകൾ ഒരുക്കുന്ന അതിനോഹരമായ അത്തപ്പൂക്കളം കൊണ്ട് അലംകൃതമായ ഹാളിലേക്ക്, ചെണ്ടമേളത്തിന്റെയും, മുത്തുക്കുടകളുടെയും, വാദ്യ മേളങ്ങളുടെയും, കേരളത്തനിമയിൽ അണിഞ്ഞൊരുങ്ങിയ, താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും, കേരള വേഷത്തിൽ ഒരുങ്ങി എത്തുന്ന പരുഷന്മാരുടെയും അകമ്പടിയോടുകൂടി മാവേലി മന്നനെ ഓണാഘോഷ വേദിയിലേക്ക് സ്വീകരിച്ചു ആനയിക്കും. തുടർന്ന്, പൊതു സമ്മേളനം.

vachakam
vachakam
vachakam


വിശിഷ്ടാതിഥിയുടെ ഓണ സന്ദേശം, തിരുവാതിര കളി, ഗൃഹാതുരത്വമുണർത്തുന്ന ഓണപ്പാട്ടുകൾ, നൃത്തങ്ങൾ, കലാരൂപങ്ങൾ എന്നിവ ഓണാഘോഷത്തിന്റെ മാറ്റ് വർധിപ്പിക്കും.

എല്ലാ ഓണ വിഭവങ്ങളും ഉൾപ്പെടുത്തിക്കൊണ്ട്, മല്ലുകഫെ തയ്യാറാക്കുന്ന വിഭവ സമൃദ്ധമായ ഓണം സദ്യ, ആഘോഷത്തിന്റെ ഹൈലൈറ്റ് ആയിരിക്കും. വടം വലി, ഉറിയടി, മ്യൂസിക് ചെയർ, സുന്ദരിക്ക് പൊട്ടുതൊടൽ.. എന്നീ മത്സരങ്ങളും, വിജയികൾക്കുള്ള സമ്മാനങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

സെപ്തംബർ 6ന് നടത്തുന്ന ഓണാഘോഷ പരിപാടികൾ കൂടുതൽ കളർഫുൾ ആക്കുന്നതിന്റെ ഭാഗമായി നടത്തുന്ന കലാപരിപാടികളിലെ പ്രധാന ഐറ്റമായ തിരുവാതിരകളിയുടെ പരിശീലനം, സ്‌നേഹതീരം കൾച്ചറൽ കോർഡിനേറ്റർ കുമാരി കെസിയ സക്കറിയയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

കോശി ഡാനിയേൽ, സാജൻ തോമസ്, സക്കറിയ തോമസ്, അനിൽ ബാബു, ജിജു മാത്യു, ഷിബു മാത്യു, ബെന്നി മാത്യു, ജോർജ് തടത്തിൽ, തോമസ് സാമുവേൽ, സാബു, കുഞ്ഞുകുഞ്ഞു, ദിനേഷ് ബേബി, വർഗീസ് ജോൺ, എബ്രഹാം കുര്യാക്കോസ് എന്നിവരടങ്ങുന്ന വിപുലമായ കമ്മറ്റി പരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.

കെസിയ സക്കറിയ, രാജു ശങ്കരത്തിൽ, ബിജു എബ്രഹാം, തോമസ് സാമുവൽ, സുജ കോശി, ആനി സക്കറിയ, ജെസ്സി മാത്യു, സജിനി ബാബു, ജോയമ്മ ചാക്കോ, സുനിത എബ്രഹാം, ദിവ്യ സാജൻ, സുനു വർഗീസ്, മെർലിൻ അലക്‌സ്, ലൈസാമ്മ ബെന്നി, ജിനു ജിജു, ലീലാമ്മ വർഗീസ് എന്നിവരാണ് കൾച്ചറൽ പ്രാഗ്രാമിന് നേതൃത്വം നൽകുന്നവർ.

vachakam
vachakam
vachakam

ഓണപ്പരിപാടിയുടെ വൻ വിജയത്തിനായി ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായും, ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.

ഷിബു വർഗീസ് കൊച്ചുമഠം

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam